ആസിഫ് അലി എന്ന നടനെ സംബന്ധിച്ചുണ്ടായ പ്രധാന വിവാദങ്ങളില്‍ ഒന്നായിരുന്നു സൂപ്പര്‍ താരം മോഹന്‍ലാല്‍ ഫോണ്‍ വിളിച്ചിട്ടും ആസിഫ് അലി അത് മൈന്‍ഡ് വെച്ചില്ല എന്നത്. സിനിമയില്‍ തുടക്കകാരനായ ഒരാള്‍ പരിചയ സമ്പത്തുള്ള ഒരു നടന്റെ ഫോണ്‍ കോള്‍ അവഗണിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ആ സന്ദര്‍ഭത്തെക്കുറിച്ചും ഫോണിനോടുള്ള തന്റെ അകലത്തെക്കുറിച്ചും ആസിഫ് അലി ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.
‘മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ എനിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ലൊക്കേഷനിലാണെങ്കില്‍ അസിസ്റ്റന്റിന്റെ ഫോണിലാണ് വീട്ടുകാര്‍ വിളിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞാണെങ്കില്‍ ഹോട്ടലിലേക്ക് വിളിക്കും. ഞാനപ്പോള്‍ ഫോണ്‍ ഓണ്‍ ചെയ്തു തിരിച്ചു വിളിക്കും. ഞാനെപ്പോഴും പറയാറില്ലേ, ഇത് ഒരാളെയോ കുറെയാളുകളെയോ ഒഴിവാക്കാന്‍ വേണ്ടിയല്ല ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതെന്ന്. ഫോണ്‍ ഉപയോഗിക്കാന്‍ എനിക്ക് കഴിയില്ല. അതെന്തോ സൈക്കോളജിക്കല്‍ ഡിസോര്‍ഡറാണെന്ന് തോന്നുന്നു. ഒരു ഫോബിയ പോലെ എന്തോ ആണത്. അത് ഒരു കുറവായി ഞാന്‍ അംഗീകരിക്കുന്നുണ്ട്. അത് മാറ്റിയെടുക്കണമെന്നുണ്ട്. ആ കാരണം കൊണ്ട് ഒരുപാട് നല്ല സിനിമകള്‍ എനിക്ക് മിസ് ആയിട്ടുണ്ട്. പല ബന്ധങ്ങളും നഷ്ടമായിട്ടുണ്ട്. ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട്. വൈറസിന്റെ ഷൂട്ടിംഗ് സമയത്ത് ആഷിഖ് എന്നോട് പറഞ്ഞു. ടാ നിന്റെയീ സ്വഭാവമൊന്നു മാറ്റിക്കഴിഞ്ഞാല്‍ നിനക്ക് എന്ത് വ്യത്യാസമുണ്ടായേനെയെന്ന് ലാലേട്ടന് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല എന്ന് പറഞ്ഞാണ് ആദ്യമൊരു പ്രശ്നമുണ്ടാക്കിയത്. അത് വലിയ വിവാദമായി അതോടെ എനിക്ക് എന്റെ കുറെ സുഹൃത്തുക്കളെ തിരിച്ചു കിട്ടി. ടാ മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്ത നീ ഞങ്ങള്‍ വിളിച്ചാലെങ്ങനെയാ ഫോണെടുക്കുന്നതെന്നു പറഞ്ഞു. അവര്‍ വീണ്ടും സൗഹൃദത്തിലായി. ലാലേട്ടാ ശരിക്കും എന്നെ വിളിച്ചിട്ടുണ്ടോയെന്ന് പിന്നീടൊരിക്കല്‍ ഞാന്‍ ലാലേട്ടനോട് ചോദിച്ചു. ഒരു കുസൃതി ചിരി മാത്രമായിരുന്നു ലാലേട്ടന്റെ മറുപടി’.
Post Your Comments