സിനിമാ ലോകത്തിന് വളരെ പരിചിതമായ സംവിധായകന്മാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്പരുത്തിവീരന്‍ സിനിമയുടെ സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍. താരത്തിന്റെ തുറന്നു പറച്ചിലുകള്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.തനിക്ക് നേരടേണ്ടി വന്ന അവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.പൊതുമേഖലകളിലെ ഇടപെടല്‍ സിനിമാ മേഖലയില്‍ വളരാന്‍ സഹായിക്കില്ല. സാമൂഹ്യസേവനം വേറെയാണ്. രാഷ്ട്രീയം വേറെയാണ്.
ആദ്യ സംവിധാന സംരംഭമായ ‘സന്തന ദേവന്‍’ നിന്ന് പോകാന്‍ കാരണം എന്റെ നിലപാടുകളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. നിര്‍മാതാക്കള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സംസാരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. അത് ഞാന്‍ അംഗീകരിച്ചില്ല. അതിനാല്‍ അവര്‍ ഫണ്ട് നല്‍കുന്നത് നിര്‍ത്തി. എന്റെ നിലപാട് മറ്റുള്ളവര്‍ക്കായി മാറ്റാന്‍ കഴിയില്ല. യുവന്‍ ശങ്കര്‍ രാജ സിനിമയ്ക്കായി പാട്ടുകള്‍ തയ്യാറാക്കുകയും ശിവകുമാര്‍ വിജയന്‍ ചിത്രീകരണത്തിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ സിനിമ വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിങ്ങള്‍ പൊതുസമൂഹത്തില്‍ ശബ്ദമുയര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സിനിമയില്‍ അവസരം നഷ്ടമാകും. ഞാന്‍ അത്തരം സാഹചര്യങ്ങളുടെ ഇരയാണെന്ന് തുറന്ന് പറയുകയാണ് അമീര്‍ പരുത്തിവീരനിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ വ്യക്തിയാണ് അമീര്‍.വെട്രിമാരന്‍ ധനുഷ് ടീമിന്റെ വടചെന്നൈയില്‍ സുപ്രധാന കഥാപാത്രമായ രാജനായി അമീര്‍ എത്തിയിരുന്നു.
Post Your Comments