
കോളേജുകളിൽ അതിഥിയായി എത്തുന്ന താരങ്ങൾ വിദ്യാർത്ഥികളെ കൈയിലെടുക്കുന്നത് അവരുടെ കഴുവുകൾ പങ്കുവെച്ചുകൊണ്ടാണ്. പാട്ടുപാടിയും ഡാൻസ് ചെയ്തും വിദ്യാർത്ഥികൾക്കൊപ്പം കൂടുന്ന താരങ്ങളിൽ മുൻ നിരയിലാണ് യുവതാരം നീരജ് മാധവ്. വിദ്യാർത്ഥിനികൾക്കൊപ്പം ചുവടുവയ്ക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. പ്രൊവിഡൻസ് കോളേജിൽ അതിഥിയാതെയിയ നീരജ് മാധവ് വിദ്യാർത്ഥിനികളുടെ നിർബന്ധപ്രകാരം ഡാൻസ് ചെയ്യുകയായിരുന്നു. തീർത്തും പ്ലാൻ ചെയ്യാതെയാണ് താൻ നൃത്തം അവതരിപ്പിച്ചതെന്ന് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യ്തുകൊണ്ട് നീരജ് പറഞ്ഞു.
ചടുല നൃത്തച്ചുവടുകൾക്ക് പശ്ചാത്തലമൊരുക്കി പ്രശസ്ത സിനിമാ ഗാനങ്ങൾ പിന്നണിയിൽ മുഴങ്ങി. ആദ്യം തനിച്ചും പിന്നീട് വിദ്യാർത്ഥിനി സംഘത്തോടൊപ്പവും ഒടുവിൽ നീരജിന്റെ സ്ഥിരം കയ്യടി പ്രകടനമായ ഓഡിയന്സിന്റെ ഇടയിലെ നൃത്തവും ചേർത്തായിരുന്നു പരിപാടി. ഈ വീഡിയോക്ക് സിനിമ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകരുടെ അഭിനന്ദനം നീരജിനെ തേടി എത്തിയിട്ടുണ്ട്.
Post Your Comments