CinemaGeneralMollywoodNEWS

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഉപേക്ഷിച്ചത് നടന്മാരുടെ പിന്മാറ്റത്താല്‍!

പൂര്‍ണമായ അസംബന്ധം എന്നൊക്കെ തോന്നിക്കുന്ന ഇതിവൃത്തം തന്നെയാണ് ഡബിള്‍ ബാരലില്‍ കൊണ്ട് വരാന്‍ നോക്കിയത്

ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാനിരുന്ന മറ്റൊരു വിസ്മയ ചിത്രമായിരുന്നു ‘ആന്റി ക്രൈസ്റ്റ്’. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചു അഭിനയിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമെന്ന നിലയിലായിരുന്നു ‘ആന്റി ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പുരോഗമിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി ഓരോ സിനിമകള്‍ പ്രഖ്യാപിക്കുമ്പോഴും ‘ആന്റി ക്രൈസ്റ്റ്’ എന്ന ചിത്രം ലിജോയില്‍ നിന്ന് എപ്പോഴേലും കാണാന്‍ കഴിയുമോ/ എന്നാണ് പെല്ലിശ്ശേരി ഫാന്‍സിന്റെ ചോദ്യം. ‘ആന്റി ക്രൈസ്റ്റ്’ എന്ന ചിത്രം ഇനി ഒരിക്കലും സംഭവിക്കില്ലെന്നു തുറന്നു പറയുകയാണ് ലിജോ. മലയാളത്തിലെ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ലിജോ ജോസ് പെല്ലിശ്ശേരി ‘ആന്റിക്രൈസ്റ്റ്’ എന്ന സിനിമയ്ക്ക് ആന്റി ക്ലൈമാക്സ് വീണ കാര്യം തുറന്നു പറഞ്ഞത്.

‘ ‘ആന്റിക്രൈസ്റ്റ്’ എന്ന സിനിമയോട് സഹകരിക്കാമെന്നേറ്റവര്‍ പിന്മാറി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി അത് അതെപടി ചെയ്യാനാവില്ലതാനും. ആന്റിക്രൈസ്റ്റ്  ഉപേക്ഷിക്കേണ്ടി വന്ന സമയത്താണ് ഡബിള്‍ ബാരലിലേക്ക് നീങ്ങിയത്. പൂര്‍ണമായ അസംബന്ധം എന്നൊക്കെ തോന്നിക്കുന്ന ഇതിവൃത്തം തന്നെയാണ് ഡബിള്‍ ബാരലില്‍ കൊണ്ട് വരാന്‍ നോക്കിയത്. പക്ഷെ ആളുകള്‍ അതിനെ വളരെ സീരിയസായി കണ്ടുകളഞ്ഞു. എല്ലാ സംഭവങ്ങളുടെയും കാര്യകാരണം അന്വേഷിക്കുന്ന ഒരു ചിന്താഗതി ഇത്തരം സിനിമകളെ കാണുമ്പോഴും സമീപിക്കുമ്പോഴും പറ്റില്ല. ഉദാഹരണത്തിന് ‘ജല്ലിക്കട്ട്’ തന്നെയെടുക്കാം. ഒരു പോത്തിന്റെ പിറകെ ഇത്രയധികം ആളുകള്‍ ഓടുമോ എന്ന് ചോദിച്ചവരുണ്ട്. കലയെയും ജീവിതത്തെയും വേര്‍ തിരിക്കുന്ന മെലിഞ്ഞ ഒരു നൂലിന്റെ സാധ്യതകള്‍ തിരിച്ചറിയുക എന്നതാണത്. പലപ്പോഴും സിനിമയില്‍ കാണുന്നതിനേക്കാള്‍ വിചിത്രമായ കാര്യങ്ങള്‍ നമ്മള്‍ ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button