സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ രജനീകാന്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. താരത്തിന്റെ ‘ദര്‍ബാര്‍’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയ്യേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താനാണ് വിവിധ തമിഴ് സംഘടനകളുടെ ആഹ്വാനം. രജനീകാന്ത് ബിജെപിയോട് ചേര്‍ന്ന് നില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും തമിഴ് സംഘടനകള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസും രജനീകാന്തിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.
രജനീകാന്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പെരിയാര്‍ ദ്രാവിഡ കഴകം. പ്രതിഷേധം ശക്തമായതോടെ താരത്തിന്റെ പോയസ് ഗാര്‍ഡനിനെ വസതിക്ക് സമീപം കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
തുഗ്ലക്കിന്റെ അമ്പതാം വാര്‍ഷികാഷോഘ ചടങ്ങി ലാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ 1971-ല്‍ പെരിയാര്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെയും സീതയുടേയും നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും ചെരുപ്പുമാല അണിയിച്ചെന്നുമായിരുന്നു രജനീകാന്ത് നടത്തിയ വിവാദ പ്രസ്താവന.
എന്നാൽ പെരിയാറിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയ താരം. 1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നും പറയുന്നു. അതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നുമാണ് രജനീകാന്ത് പറയുന്നത്.
Post Your Comments