മലയാള സിനിമ ലോകത്ത് അഭിനയ മികവ് കൊണ്ടും സംവിധായക മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂപ്പര്‍ താരം പൃഥ്വിരാജ് താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്.എന്നാല്‍ ഇതിനിടെ സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി നടനെതിരെ ഉയര്‍ന്നിരുന്നു.ആ സംഭവത്തില്‍ താരം മാപ്പ് പറഞ്ഞിരിക്കുകയാണ്.സിനിമയില്‍ നിന്നും പരാതിക്കടിസ്ഥാനമായ ഭാഗങ്ങള്‍ നീക്കം ചെയ്തതായും പൃഥ്വിരാജ് കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതി മുന്‍പാകെയാണ് അദ്ദേഹം മാപ്പപേക്ഷ സമര്‍പ്പിച്ചത്. അഹല്യ ഫൗണ്ടേഷന് നല്കിയ ഹര്‍ജിയിലാണ് നടപടി.
പൃഥ്വിരാജ് നായകനായ ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന സിനിമയിലൂടെ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു സ്ക്രിപ്റ്റ് കാണാനിടയാവുകയും ഇതില്‍ താന്‍ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ അഹല്യയെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്നുമുണ്ട്. ഇതേത്തുടര്‍ന്നാണ് അഹല്യ കോടതിയെ സമീപിച്ചത്.
നേരത്തെ പരാതിയില്‍ പൃഥ്വിരാജിന് കോടതി നോട്ടിസ് അയച്ചിരുന്നു. ചിത്രത്തില്‍ ആക്ഷേപമുയര്‍ന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് പാലിക്കുന്നതില്‍ പൃഥ്വിരാജ് വീഴ്ച വരുത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് ജയശങ്കര്‍ വി നായര്‍ ചൂണ്ടിക്കാട്ടി. എന്തായാലും സംഭവത്തില്‍ താരം മാപ്പ് പറഞ്ഞിരിക്കുയയാണ്.
Post Your Comments