
താര സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും ഏറെക്കാലത്തിന് ശേഷം തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയിൽ ഒന്നിക്കുന്നു. നവാഗതനായ ഇർഷാദ് പെരാരി സംവിധാനം ചെയ്യുന്ന അയൽവാസിയിലാണ് ഇരുവരും ഒന്നിക്കുന്നത്. രണ്ട് അയൽവാസികൾ തമ്മിലുള്ള വാശിയുടെയും കിടമത്സരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ ആരംഭിക്കും.
ബ്ളെസിയുടെ ആട് ജീവിതം പൂർത്തിയാക്കിയ ശേഷം പൃഥ്വിരാജ് അയൽവാസിയിൽ ജോയിൻ ചെയ്യും. ആടു ജീവിതത്തിനുവേണ്ടി ശരീരഭാരം കുറച്ച പൃഥ്വിരാജ് ഈ ചിത്രത്തിനുവേണ്ടി തല മുണ്ഡനം ചെയ്യുന്നുമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിം ചേർന്നായിരിക്കും അയൽവാസി നിർമ്മിക്കുക. ലൂസിഫറിൽ പൃഥ്വിരാജിന്റെ സഹസംവിധായകനായിരുന്നു ഇർഷാദ് പെരാരി. ലൂസിഫറിൽ ഇന്ദ്രജിത്ത് ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നുവെങ്കിലും പൃഥ്വിരാജുമായി കോമ്പിനേഷൻ രംഗങ്ങളില്ലായിരുന്നു. നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയിലാണ് ഇരുവരും ഒടുവിൽ തുല്യപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചത്.
Post Your Comments