
തെന്നിന്ത്യന്‍ സിനിമാ ലോകത്തേക്ക് പുതിയ ഒരു നായകന്‍ കൂടി. ചിരഞ്ജീവിയുടെ മരുമകൻ കൂടിയായ പഞ്ജ വൈഷ്‍ണവ് തേജ് ആണ് അഭിനയ രംഗത്ത് ചുവടു ഉറപ്പിക്കുന്നത്. ഉപ്പേന എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ബുച്ചി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവ നടന്‍ സായ് ധരം തേജിന്റെ സഹോദരനാണ് വൈഷ്‍ണവ് തേജ്
ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയ കഥ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ക്രിതി ഷെട്ടിയും എത്തുന്നു. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Post Your Comments