
വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക’ മലയാളികളുടെ മനസ്സില്‍ നിന്ന് മാഞ്ഞ് പോകാത്ത ഒരു വാചകം പത്മരാജന് എന്ന വിസ്മയ പ്രതിഭയ്ക്ക് മുന്നില്‍ മറ്റെന്നും പകരം വെക്കാനില്ല.പ്രണയത്തിന്റേയും വിരഹത്തിന്റേയും ഏറ്റവും തീവ്രമായ ഭാവം മലയാളിക്ക് പറിഞ്ഞു കൊടുത്ത സംവിധായനാകാണ് പത്മരാജന്. മലയാള സിനിമയില്‍ നിന്നും അദ്ദേഹം ഓര്‍മയായിട്ട് 29 വര്‍ഷം പിന്നിടുകയാണ്.
പ്രണയത്തിന് സൗമ്യ ഭാവം മാത്രമല്ല അതിന്റെ തീവ്രത ഒരു ഫ്രെയിമിലൂടെ പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന കലാകാരനാണ് പത്മരാജന്. കണ്ടു വന്ന പ്രണയ സങ്കല്‍പ്പങ്ങളെ തച്ചുടച്ചു കൊണ്ടാണ് പത്മരാജന് ചിത്രങ്ങളെത്തിയത്.പറയാതെ പറയുന്നതും അറിയാതെ അറിയുന്നതും ഒടുവില്‍ ജീവിതത്തില്‍ ഒന്നാകാതെ മനസ്സുകള്‍ കൊണ്ട് ജീവിതകാലം മുഴുവന്‍ പ്രണയിക്കുന്ന നായകനേയും നായികയേയുമാണ് പത്മാരാജന്‍ തന്റെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ക്ലാരയും ജയകൃഷ്ണനും ഭാമയും ദേവനും അങ്ങനെ പോകുന്നു ആ യാത്ര.ഒരുപിടി മികച്ച ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് അദ്ദേഹം നല്‍കിയതെങ്കിലും ജീവിച്ചിരുന്നപ്പോള്‍ സിനിമയില്‍ വേണ്ട പരിഗണന അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഭൂമിയില്‍ നിന്ന് വിടപറഞ്ഞ് 29 വര്‍ഷം കഴിയുമ്പോഴും ഇന്നും പത്മരാജന് അദ്ദേഹത്തിന്റെ കഥകളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ട്.
Post Your Comments