CinemaGeneralLatest NewsMollywoodNEWS

ഞാനും ഭാര്യയും ആ വര്‍ഷത്തെ ന്യൂയര്‍ ആഘോഷിച്ചത് പാര്‍വതിക്കൊപ്പം: മനസ്സ് തുറന്നു മിഥുന്‍ രമേശ്‌

ആ വീഡിയോ വന്നു ഉടനെയായിരുന്നു ന്യൂയര്‍

നമ്മള്‍ , റണ്‍വേ, വെട്ടം തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ രമേശ്‌ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാകുന്നത് ദുബായ് റേഡിയോ ജോക്കി എന്ന നിലയിലാണ്. ഇപ്പോള്‍ മലയാളികള്‍ മിഥുനെ കൂടുതല്‍ സീക്വരിച്ചിരുത്തുന്നത് ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവത്തിന്റെ അവതാരകന്‍ എന്ന നിലയിലാണ്. മിഥുന്റെ ഭാര്യ ലക്ഷ്മിയും സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന താരമാണ്. ടിക്ക് ടോക് രംഗത്തെ സൂപ്പര്‍ താരമായ ലക്ഷ്മിയുടെ ചില സോഷ്യല്‍ മീഡിയയിലെ വീഡിയോകളും വൈറലായിട്ടുണ്ട്. അതിനു ഉദാഹരണമാണ് മുന്‍പ് ഫെമിനി സ്സ്റ്റുകളെ പരാമര്‍ശിച്ചു കൊണ്ട് ലക്ഷ്മി ചെയ്ത വീഡിയോ. നടി പാര്‍വതി തിരുവോത്തിനെ ഉന്നം വെച്ചു കൊണ്ടാണ് ലക്ഷ്മിയുടെ കളിയാക്കാല്‍ എന്ന് അന്ന് പൊതുവേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ വിഷയവുമായി ബന്ധപ്പെട്ടു ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ രമേശ്‌ തന്റെ അഭിപ്രായം തുറന്നു പറയുകയാണ്.

മുന്‍പ് ലക്ഷ്മി ഫെമിനിസ്റ്റുകളെക്കുറിച്ച് ഒരു കോമഡി വീഡിയോ ചെയ്തു. അത് കണ്ടിട്ട് പലരും എന്നോട് ചോദിച്ചു ആ വീഡിയോ നടി പാര്‍വതിയെ കുറിച്ചു അല്ലെ നിങ്ങള്‍ സിനിമയില്‍ നില്‍ക്കുമ്പോള്‍ ആ ഫീല്‍ഡില്‍ ഉള്ളവരെ കളിയാക്കുന്നത് ശത്രുത ഉണ്ടാക്കില്ലേ എന്നൊക്കെ.ആ വീഡിയോ വന്നു ഉടനെയായിരുന്നു ന്യൂയര്‍. ആ പുതുവര്‍ഷ പിറവി ഞങ്ങള്‍ ആഘോഷിച്ചത് പാര്‍വതിക്കൊപ്പമായിരുന്നു. അതാണ് സൗഹൃദത്തിന്‍റെ ആഴം.

shortlink

Related Articles

Post Your Comments


Back to top button