
മലയാളത്തിന്റെ ചോക്ലേറ്റ് ബോയ് എന്നാണ് കുഞ്ചാക്കോ ബോബനെ അറിയപ്പെടുന്നത്. ആരാധകരുടെ ചോക്ലേറ്റ് ബോയ് മലയാള സിനിമാസ്വാദകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് പുതുവർഷത്തിന് തുടക്കമിട്ടത്. അഞ്ചാം പാതിര എന്ന ത്രില്ലെർ ചിത്രത്തിലൂടെ മലയാളികൾ പ്രതീക്ഷിക്കാത്ത ഒരു മാറ്റമാണ് കുഞ്ചാക്കോയിൽ ആരാധകർ കണ്ടത്. ഏറ്റവും മികച്ച റൊമാന്റിക് സിനിമയിൽ നിന്നും ഏറ്റവും മികച്ച ക്രൈം ത്രില്ലറിലേക്കുള്ള തന്റെ യാത്രയിൽ കൂടെ ഉണ്ടായിരുന്നവർക്ക് നന്ദി പറയുകയാണ് താരം.
അനിയത്തി പ്രാവിലെ സുധിയുടെയും അഞ്ചാം പാതിരയിലെ അൻവറിന്റേയും മുഖങ്ങൾ ചേർത്തുവച്ച ഒരു ചിത്രത്തിനൊപ്പം ഒരു കുറിപ്പിലൂടെയാണ് താരം നന്ദി അറിയിച്ചത്. ഈ രണ്ട് കഥാപാത്രങ്ങൾക്കിടയിലുള്ള തന്റെ സിനിമാജീവിതത്തെ ഓർമ്മിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
” യാത്ര എപിയിൽ നിന്ന് എപിവരെ … അനിയത്തി പ്രാവിൽ നിന്ന് അഞ്ചാം പാതിരവരെ. സുധി മുതൽ അൻവർ ഹുസൈൻ വരെ. ചോക്ലേറ്റ് മുതൽ ഡാർക്ക് ചോക്ലേറ്റ് വരെ. മികച്ച ഒരു റൊമാന്റിക് ചിത്രത്തിൽ നിന്ന് മികച്ച ഒരു ക്രൈം ത്രില്ലെർ വരെ… എല്ലാ സ്നേഹങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി.” ചാക്കോച്ചൻ കുറിച്ചു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ് താരത്തിന്റെ ഈ പോസ്റ്റ്. സിനിമാപ്രവർത്തകർ ഉൾപ്പടെ നിരവധിപേർ ആശംസകൾ അറിയിച്ചുകൊണ്ട് മുന്നോട്ട് വന്നു.
Post Your Comments