GeneralLatest NewsMollywoodMovie GossipsNEWSWOODs

”എന്തുകൊണ്ടാണ് ജീവിതം നിങ്ങളോട് ഇത്ര മോശമായിരിക്കുന്നതെന്ന് ഞാൻ എല്ലായ്പ്പോഴും ചിന്തിച്ചിരുന്നു, എന്നാൽ ഇപ്പോൾ നിങ്ങളെ ബാധിച്ച ക്യാൻസറിനോട് പോലും നിങ്ങൾ ധൈര്യത്തോടെ പോരാടുന്നു.” അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള കനിഹയുടെ പോസ്റ്റ് ആരാധക ഹൃദയങ്ങൾ കീഴടക്കുന്നു

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ അമ്മയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. തന്റെ കുട്ടികാലത്തെയും വിവാഹസമയത്തെയും പേരകുട്ടിക്ക് ഒപ്പവും അമ്മ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. അമ്മയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു കുറിപ്പും താരം ചിത്രത്തിനൊപ്പം പങ്കുവെച്ചിരുന്നു.

മലയാളികളുടെ ഇഷ്ട താരമാണ് കനിഹ. സ്വാഭാവിക അഭിനയത്തിലൂടെ തമിഴിലും മലയാളത്തിലും ഒരുപോലെ സജീവമാണ്  താരം. സിനിമയിൽ എന്നപോലെ സോഷ്യൽ മീഡിയയിലും താരം നിറഞ്ഞു  നിൽക്കുന്നു. കുടുംബാംഗങ്ങളുമായുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള കനിഹ തന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ അമ്മയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. തന്റെ കുട്ടികാലത്തെയും വിവാഹസമയത്തെയും പേരകുട്ടിക്ക് ഒപ്പവും അമ്മ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. അമ്മയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു കുറിപ്പും താരം ചിത്രത്തിനൊപ്പം പങ്കുവെച്ചിരുന്നു.

”എല്ലാവർക്കുമറിയാം ഒരു അമ്മയെന്നാൽ ധാരാളം ത്യാഗങ്ങൾ ചെയ്യുക എന്നാണ്. പക്ഷേ, മാ, നിങ്ങളുടെ രണ്ട് പെൺകുട്ടികളെ വളർത്തുന്നതിനായി അവിശ്വസനീയമായ ത്യാഗങ്ങൾ  നിങ്ങൾ ചെയ്തു. എന്തുകൊണ്ടാണ് ജീവിതം നിങ്ങളോട് ഇത്ര മോശമായിരിക്കുന്നതെന്ന് ഞാൻ എല്ലായ്പ്പോഴും ചിന്തിച്ചിരുന്നു, എന്നാൽ ഇപ്പോൾ നിങ്ങളെ ബാധിച്ച ക്യാൻസറിനോട് പോലും നിങ്ങൾ ധൈര്യത്തോടെ പോരാടുന്നു. നിങ്ങൾ ചെയ്ത എല്ലാത്തിനും ഞാൻ എപ്പോഴും നന്ദിയുള്ളവളാണ്. ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എക്കാലത്തെയും മികച്ച അമ്മയും മികച്ച മുത്തശ്ശിയുമായതിന് നന്ദി. ഹാപ്പി ബർത്ത് ഡേ  അമ്മ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്ന് കനിഹ കുറിച്ചു.


നിലവിൽ കുടുംബത്തോടൊപ്പം ചെന്നൈയിൽ  താമസിക്കുകയാണ് താരം. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് അവസാനമായി  കനിഹ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button