
ബോളിവുഡിന്റെ പ്രിയതാരമാണ് കങ്കണ റണാവത്ത് താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗമാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.സഹോദരിരംഗോലിയുമായുള്ള ബന്ധം സിനിമലോകത്ത് പ്രശസ്തമാണ്. കങ്കണയെപ്പോലെ തന്നെ തുറന്ന നിലപാടുകള്‍ വ്യക്തമാക്കി താര സഹോദരിയും എത്താറുണ്ട്. രംഗോലിയുടെ മകന്‍ പൃഥ്വിരാജ് ചന്‍ഡലുമായും താരത്തിന് അടുത്ത ബന്ധമാണ്ഉള്ളത്. കുഞ്ഞുമായുള്ള താരത്തിന്റെനിരവധി ചിത്രങ്ങളും വിഡിയോകളും കങ്കണ പങ്കുവെക്കാറുണ്ട്.എന്നാല്‍ പൃഥ്വിരാജിനെ മാധ്യമങ്ങള്‍ തന്റെ കുഞ്ഞാക്കി മാറ്റുമോ എന്ന് രംഗോലി ഭയപ്പെട്ടിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കങ്കണ.
തന്റെ സഹോദരി അവളുടെ കുഞ്ഞിനെ പ്രസവിച്ച സമയത്ത് കുറച്ചു ചിത്രങ്ങള്‍തനിക്ക്അയച്ചുതന്ന് പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. നീ ആശുപത്രിയിലാണ്, ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയാണ്. ഇപ്പോള്‍ എന്തിനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് എന്ന് താന്‍ ചോദിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു, ‘നാളെ ചിലപ്പോള്‍ അവര്‍ പറയും ഇത് എന്റെ കുഞ്ഞ് അല്ലെന്ന്. എനിക്ക് 100 ശതമാനം ഉറപ്പാണ്. മാധ്യമങ്ങള്‍ ഇത് പറയും. കുഞ്ഞിന്റെ നിറമെല്ലാം നിന്നെ പോലെയാണ്. തനിക്ക്തന്നതാണെന്ന് അവര്‍ പറയും’കങ്കണ പറഞ്ഞു.
രംഗോലി പറഞ്ഞത് ആദ്യം തനിക്ക് തമാശയായിട്ടാണ് തോന്നിയതെന്നും എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അതിന് സാധ്യതയുണ്ടെന്നു തോന്നിയെന്നും കങ്കണ വ്യക്തമാക്കി. പൃഥ്വി നല്ല വെളുത്തതാണ് കൂടാതെ അവന്റെ മുടി ചുരുണ്ടതുമാണ്. അതിനാല്‍ തന്റെ കുട്ടിയല്ല എന്ന് പറയുമെന്ന് രംഗോലി പേടിച്ചിരുന്നു എന്നാണ് കങ്കണ പറയുന്നത്. നമ്മളെക്കുറിച്ച് ആര്‍ക്കുവേണമെങ്കിലും എന്തുവേണമെങ്കിലും പറയാം എന്ന ഭയത്തിലാണ് ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.താരത്തിനെയും കുഞ്ഞു പൃഥ്വിയുടേയും വിശേഷങ്ങള്‍ വളരെ വേഗമാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.
Post Your Comments