BollywoodGeneralLatest NewsMovie GossipsNEWSWOODs

”തെറ്റ് ചെയ്യാത്തവരായി ആരുമില്ല. അതുകൊണ്ട് തന്നെ മാപ്പ് പറയുന്നതില്‍ ദുരഭിമാനം വേണ്ട”- ദീപിക പദുക്കോണിനെ രൂക്ഷമായി വിമർശിച്ച് കങ്കണ റണാവത്ത്

തന്റെ പുതിയ ചിത്രം ഛപാകിന്റെ പ്രചാരണത്തിനായി ആസിഡ് അതിക്രമത്തിന് ഇരയായവരുടെ മേക്ക് അപ്പ് ലുക്ക് പരീക്ഷിച്ച സംഭവത്തില്‍ ദീപിക പദുക്കോണ്‍ മാപ്പ് പറയണമെന്ന് കങ്കണ റണാവത്ത്. 

തന്റെ പുതിയ ചിത്രം ഛപാകിന്റെ പ്രചാരണത്തിനായി ആസിഡ് അതിക്രമത്തിന് ഇരയായവരുടെ മേക്ക് അപ്പ് ലുക്ക് പരീക്ഷിച്ച സംഭവത്തില്‍ ദീപിക പദുക്കോണ്‍ മാപ്പ് പറയണമെന്ന് കങ്കണ റണാവത്ത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു വീഡിയോയില്‍ ദീപിക ഒരു മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനോട് തന്റെ സിനിമകളിലെ മൂന്ന് കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടു.  ഓം ശാന്തി ഓം, പീകു, ഛപാക് എന്നി ചിത്രങ്ങളിലെ കഥാപാത്രങ്ങളെയാണ് ദീപികയുടെ ആവശ്യപ്രകാരം മേക്കപ്പ് ആര്‍ട്ടിസ്റ്റ് പുനരാവിഷ്‌കരിച്ചത്.  ഇതിനെ തുടർന്ന് നിരവധി പേരാണ് ദീപികയ്ക്കെതിരെ വിമർശനവുമായി മുന്നോട്ടുവന്നത്.

ആസിഡ് അതിക്രമത്തെ അതിജീവിച്ച ഒരു സ്ത്രീയാണ് എന്റെ സഹോദരി രംഗോലി. ആ വീഡിയോ കണ്ടപ്പോള്‍ രംഗോലിയുടെ മനസ്സ് വല്ലാതെ വേദനിച്ചു. സിനിമയുടെ പ്രചരണത്തിന് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ശരിയല്ല. ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം ഒരു മേക്ക് അപ്പ് ലുക്കിന് വേണ്ടി പരീക്ഷിക്കേണ്ടതല്ല, കാരണം അങ്ങനെ ആകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ദീപികയ്ക്ക് ഇതെക്കുറിച്ച് അവരുടേതായ വിശദീകരണങ്ങള്‍ ഉണ്ടായിരിക്കും. ദീപിക മാപ്പ് പറയണം. തെറ്റ് ചെയ്യാത്തവരായി ആരുമില്ല. അതുകൊണ്ട് തന്നെ മാപ്പ് പറയുന്നതില്‍ ദുരഭിമാനം വേണ്ട എന്ന്  കങ്കണ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button