നിരവധി ഹ്യൂമര്‍ പ്രാധാന്യമുള്ള സിനിമകളില്‍ നായകനായ ജയറാം മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പോലെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത സിനിമകള്‍ വിരളമാണ്. ഭരതന്‍ എന്ന അനുഗ്രഹീത സംവിധായകന്‍ ജയറാം എന്ന നടനെ മനസ്സില്‍ കണ്ടെഴുതിയ സിനിമയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍. ആ സിനിമയ്ക്ക് വേണ്ടി ജയറാം മെലിയാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് ആകസ്മികമായ ഭരതന്റെ വേര്‍പാട് സംഭവിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം അല്ലു അര്‍ജുന്‍ ചിത്രത്തിന് വേണ്ടി ജയറാം ശരീരം ചുരുക്കിയപ്പോള്‍ ഭരതന്റെ കുഞ്ചന്‍ നമ്പ്യാര്‍ എന്ന സിനിമയുടെ ഓര്‍മ്മകളിലേക്ക് സഞ്ചരിക്കുകയാണ് മലയാളത്തിന്റെ ആദ്യ ജനപ്രിയ നായകനായ ജയറാം/
‘കരിയറില്‍ ഞാന്‍ മെലിയാന്‍ ആഗ്രഹിച്ചത് ഒരേയൊരു കഥാപാത്രത്തിന് വേണ്ടിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരതേട്ടന്റെ സിനിമയില്‍ കുഞ്ചന്‍ നമ്പ്യാരുടെ റോള്‍ ചെയ്യാന്‍ ഭരതേട്ടന്‍ ആ സിനിമയ്ക്കായി കുറെ സ്കെച്ചുകള്‍ വരച്ചിരുന്നു. പക്ഷെ ആ സമയത്താണ് അദ്ദേഹത്തിന്റെ വേര്‍പാട്. ആ പ്രോജക്റ്റ് നടന്നില്ല. സിനിമയില്‍ ഒരു കഥാപാത്രത്തിന് വേണ്ടി തടി കുറയ്ക്കാന്‍ പിന്നീട് അവസരം വന്നിട്ടില്ല. ഇന്ന് വണ്ണം കുറച്ച സമയത്ത് ന്യൂജെന്‍ സിനിമകളില്‍ അനുയോജ്യമായ പുതുവേഷങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു’. പുതിയ ലക്കം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം മനസ്സ് തുറക്കുന്നു.
Post Your Comments