CinemaGeneralLatest NewsMollywoodNEWS

മറ്റുള്ളവരെ ഉപദ്രവിക്കാൻ മനപൂർവ്വം കാരണങ്ങൾ കണ്ടെത്തുകയാണ് അവർ ചെയ്യുന്നത് , ഇത്തരക്കാരെ യു.എ.പി.എ നിയമം ചുമത്തി അകത്തിടണം ; പ്രതികരണവുമായി ജാഫർ ഇടുക്കി

സദാചാര പൊലീസ് കളിച്ചാൽ അതു ഭയങ്കര മികച്ചതാണെന്ന് കരുതുന്ന കുറെ വിവര ദോഷികളായ ആളുകളുണ്ട്.

മിമിക്രിയില്‍ നിന്ന് മലയാള സിനിമയില്‍ എത്തിയ നടനാണ് ജാഫര്‍ ഇടുക്കി. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് താരം ഇഷ്ക്,​ ജെല്ലിക്കെട്ട്, അഞ്ചാം പാതിര എന്നി സിനിമകളിലെ വേഷങ്ങൾ ജാഫറിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്. ഇപ്പോഴിതാ ഇഷ്ക് എന്ന സിനിമയെ മുൻനിർത്തി സമൂഹത്തിലെ സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറയുകയാണ് താരം.

സദാചാര പൊലീസ് കളിച്ചാൽ അതു ഭയങ്കര മികച്ചതാണെന്ന് കരുതുന്ന കുറെ വിവര ദോഷികളായ ആളുകളുണ്ട്. ഇത്തരക്കാർ മറ്റൊരാളെ ഉപദ്രവിക്കാൻ മനപൂർവ്വം കാരണങ്ങൾ കണ്ടെത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നതാണ് സദാചാര പൊലീസിനെതിരായ തിരിച്ചടി,​ അതാണ് ഇഷ്ക് എന്ന സിനിമ കൈകാര്യം ചെയ്തത് എന്നും ജാഫർ പറഞ്ഞു. ഇത്തരം സദാചാര പൊലീസിനെതിരെയാണ് യു.എ.പി.എ നിയമം ചുമത്തി അകത്തിടേണ്ടത്,​ ഇത്തരക്കാർ സമൂഹത്തിന് ശല്യമാണെന്നും. മനുഷ്യർക്കാവശ്യം മനുഷ്യത്തമാണെന്നും സദാചാര ഗുണ്ടായിസം നമ്മുടെ സംസ്ക്കാരത്തിന് ചേർന്നതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ചെറുപ്പക്കാർ ഒന്നിച്ചിരുന്നാൽ തീരുന്നതാണോ നമ്മുടെ സംസ്ക്കാരം എന്നും അദ്ദേഹം ചോദിക്കുന്നു.

shortlink

Post Your Comments


Back to top button