CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പോലെ ആഴത്തില്‍ പോകാനുള്ള സമയമൊന്നും അവര്‍ക്കില്ല: നവതരംഗ സിനിമക്കാരെക്കുറിച്ച് ഇന്ദ്രന്‍സ്

പണ്ടത്തെപ്പോലെ നീട്ടിപ്പിടിച്ച് പറയാനുള്ള കഥയൊന്നും അവര്‍ക്കില്ല

കാലഘട്ടത്തിനൊപ്പം സഞ്ചരിക്കുക എന്നതാണ് ഇന്ദ്രന്‍സ് എന്ന നടന്റെ പ്രധാന മേന്മ . പുതുമുഖ സംവിധായകരും ഇന്ദ്രന്‍സ് എന്ന നടനെ മികവാര്‍ന്ന രീതിയില്‍ തങ്ങളുടെ സിനിമയില്‍ അടയാളപ്പെടുത്താറുണ്ട് പുതിയ തലമുറയില്‍പ്പെട്ട സിനിമാക്കാര്‍ക്കൊപ്പവും ചേര്‍ന്ന് നിന്നു നല്ല സിനിമകള്‍ ചെയ്യുന്ന ഇന്ദ്രന്‍സ് നവ സിനിമാക്കാരുടെ ശൈലിയെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.

‘അവര്‍ നല്ല ഫ്രീയല്ലേ, മിടുക്കന്മാരാണ്. 24 ഉം 25 ഉം വയസ്സ് പ്രായമുള്ള കുട്ടികള്‍. പണ്ടത്തെപ്പോലെ നീട്ടിപ്പിടിച്ച് പറയാനുള്ള കഥയൊന്നും അവര്‍ക്കില്ല. അങ്ങനെയല്ലല്ലോ അവര്‍ വളര്‍ന്നു വന്നിരിക്കുന്നത്. ഒരു വണ്ടിയില്‍ കയറ്റി സ്കൂളില്‍ കയറ്റി തിരിച്ചു കൊണ്ടുവരുന്നവരല്ലേ. അത്രയും അനുഭവങ്ങളല്ലേ അവര്‍ക്കൂള്ളൂ. എങ്കിലും ചെറിയ കുട്ടികള്‍ ഉത്സാഹികളാണ്, സുഡാനി ഫ്രം നൈജീരിയ ഒക്കെ സംവിധാനം ചെയ്ത സക്കറിയയെ ഒക്കെ കണ്ടില്ലേ!’

‘പുതു തലമുറയില്‍ ഇഷ്ടം തോന്നുന്ന ഒരുപാട് നടന്മാരുണ്ട്. പക്ഷെ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പോലെ ആഴത്തില്‍ പോകാനുള്ള സമയമൊന്നും അവര്‍ക്ക് കിട്ടിയില്ലല്ലോ. മമ്മൂട്ടിയും മോഹന്‍ലാലും എന്തെല്ലാം സിനിമകളും കഥാപാത്രങ്ങളുമാണ് ഇവിടെ ചെയ്തു വെച്ചിരിക്കുന്നത്’.

shortlink

Related Articles

Post Your Comments


Back to top button