Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

എന്തിനാണ് സീരിയലുകളിൽ ഇത്രയും ആഭരണങ്ങൾ അണിയുന്നത് ? മറുപടിയുമായി ദേവി ചന്ദന

അഭിനയത്തിൽ നിന്നുള്ള ഇടവേളയ്ക്ക് ശേഷം ദേവി ചന്ദന പ്രേക്ഷകർക്ക് മുൻപിൽ എത്തിയ കഥാപാത്രമായിരുന്നു ദുർഗ്ഗ.

സീരിയൽ രംഗത്ത് നിന്നും സിനിമ മേഖലയിലേക്ക് ചുവടുറപ്പിച്ച താരമാണ് ദേവി ചന്ദന. മികച്ച നർത്തകി കൂടിയായ ദേവി നൃത്ത വേദികളിലും സജീവമാണ്. കൂടുതലും വില്ലത്തി കഥാപാത്രങ്ങളാണ് തിരിച്ചുവരവിന് ശേഷം ദേവി കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ പൗർണ്ണമിതിങ്കൾ സീരിയലിന്റെ ലൊക്കേഷൻ കാഴ്ചകൾ പരിചയപെടുത്തുന്നതിനിടെ ഏഷ്യാനെറ്റിനോട് സംസാരിക്കുന്ന താരത്തിന്റയെ   വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അഭിനയത്തിൽ നിന്നുള്ള ഇടവേളയ്ക്ക് ശേഷം ദേവി ചന്ദന പ്രേക്ഷകർക്ക് മുൻപിൽ എത്തിയ കഥാപാത്രമായിരുന്നു ദുർഗ്ഗ. കട്ട വില്ലത്തിയായി പ്രേക്ഷകർക്ക് മുന്പിലെത്തിയ ദേവി ചന്ദനയുടെ വേറിട്ട അഭിനയശൈലിയാണ് പ്രേക്ഷകർ കണ്ടത്. മകളെ നേർവഴിക്കു നയിക്കേണ്ടതിനു പകരം, കുശുമ്പും കുന്നായ്മയും മാത്രം മകളിലേക്ക് കുത്തിവയ്ക്കുന്ന അമ്മയായിട്ടാണ് താരം എത്തുന്നത്. ആദ്യമൊക്കെ താരത്തോട് പ്രേക്ഷകർക്ക് അൽപ്പം നീരസം തോന്നിയെങ്കിലും പയ്യെപ്പയ്യെ, താരത്തിന്റെ പ്രകടനം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.


ദുർഗ്ഗ എന്ന കഥാപാത്രത്തിനുശേഷം ദേവി ചന്ദനയ്ക്ക് ലഭിക്കുന്ന ശക്തമായ കഥാപത്രമാണ് വസന്തമല്ലിക. ശരീരം നിറയെ ആഭരണങ്ങളും, മിന്നിത്തിളങ്ങുന്ന പട്ടുസാരിയിലും ആണ് ഈ കഥാപാത്രം സ്‌ക്രീനിൽ നിറയുന്നത്. എന്തിന് ഇത്രയും ആഭരണങ്ങൾ വസന്തമല്ലിക അണിയുന്നു എന്ന ചോദ്യത്തിന്, റേറ്റിങ് കൂടണ്ടേ, ഇങ്ങനെ ഒക്കെ അണിഞ്ഞൊരുങ്ങിയില്ലെങ്കിൽ ആരെങ്കിലും കാണുമോ, ഞങ്ങളെ കാണാൻ ആളുകൾ എത്തണ്ടേ. എന്നാണ് താരം നൽകിയിരിക്കുന്ന രസകരമായ മറുപടി.

shortlink

Related Articles

Post Your Comments


Back to top button