മലയാള സിനിമയിൽ താര പുത്രന്മാർ ഓരോരുത്തരായി സിനിമയിലേക്ക് ചുവടുവച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ശ്രീനിവാസൻ, ലിസി, മേനക ഇങ്ങനെ ഒരു നീണ്ട നിരതന്നെ ഉണ്ട്. എന്നാൽ ഈ നിരയിലേക്ക് താനില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹൻലാലിൻറെ മകൾ വിസ്മയ.
പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക് വരും എന്ന് ആരാധകർ വിശ്വസിച്ചിരുന്നു.
എന്നാൽ അച്ഛന്റെയും ചേട്ടന്റെയും വഴിയല്ല തന്റേതെന്നും അതിൽനിന്നും വ്യത്യസ്തമാണെന്നും വിസ്മയ തെളിയിച്ചിരിക്കുന്നു. എഴുത്തിന്റെയും വരകളുടെയും ലോകത്തേക്കാണ് വിസ്മയയുടെ ചുവടുവയ്പ്പ്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ഒരു ബുക്ക് പ്രകാശനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരപുത്രി.
‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ബുക്കിന്റെ കവർ പേജ് വിസ്മയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നാണ് വിസ്മയ ചിത്രം പങ്കുവെച്ചു കൊണ്ട് വ്യക്തമാക്കിയിരിക്കുന്നത്.
അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിൽ എത്തിയെങ്കിലും അധികം രംഗത്തുവരാതെ മാറി നിൽക്കുകയായിരുന്നു വിസ്മയ.
View this post on Instagram
So I put together some of my poetry/art and made a book ? woohooo ✨ Details soon to come.
Post Your Comments