GeneralKollywoodLatest NewsMovie GossipsNEWSWOODs

ദാമ്പത്യ ബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ; വിവാഹമോചനനത്തെ പറ്റി മനസ്സ് തുറന്ന് വിവാദ നായിക

ഇത് ഞങ്ങളുടെ ലോകം എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശ്വേത ബസു. തെലുങ്കിൽ ഏറെ ശോഭിച്ചു  നിന്നിരുന്ന താരത്തെ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് അനാശ്യാസത്തിന് അറസ്റ്റ് ചെയ്തത് ആരാധകരെ  ഞെട്ടിച്ചിരുന്നു. വിവാദങ്ങള്‍ക്കിടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും സജീവമായിരുന്നു താരം.

2018ലാണ് യുവ സംവിധായകന്‍ രോഹിത്ത് മിത്തലുമായുളള ശ്വേത ബസുവിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ശേഷിക്കയെയാണ് ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും എല്ലാവരും അറിഞ്ഞത്. ഇതിന്റെ കാരണം നടി തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹ മോചനമെന്നാണ് ശ്വേത അന്ന് പറഞ്ഞത്. വളരെ വൈകാരികമായിട്ടായിരുന്നു ശ്വേത ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ശ്വേതയും രോഹിത്തും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്ത വന്നത്.  വിവാഹ മോചനത്തെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തിലും നടി മനസുതുറന്നിരുന്നു.

ദാമ്പത്യ ബന്ധം അവസാനിപ്പിച്ചെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് നടി പറഞ്ഞു. തന്റെ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ ഇത് ഒരു പരസ്പര ധാരണയോടെയുളള തീരുമാനമായിരുന്നു. അദ്ദേഹം എപ്പോഴും എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്. അദ്ദേഹം ഒരു മികച്ച ഫിലിം മേക്കറാണ്. ഞങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശ്വേത ബസു പറഞ്ഞു. ഞങ്ങള്‍ക്കിടയില്‍ അഞ്ച് വര്‍ഷമായി വളരെ സ്‌നേഹം നിറഞ്ഞതും ആരോഗ്യകരവും വിശ്വസ്തവുമായ ബന്ധമാണ് ഉണ്ടായിരുന്നത്. വിവാഹം അവസാനിപ്പിച്ച് സുഹൃത്തുക്കളായി തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അത്ര മാത്രം, നടി പറഞ്ഞു.

വീണ്ടും പ്രണയത്തിലാകുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും പ്രണയം എന്ന ആശയത്തെയോ പ്രണയത്തിലാകുന്നതിനെയോ ഞാന്‍ അകറ്റി നിര്‍ത്തിയിട്ടില്ല. പക്ഷേ ഇപ്പോള്‍ എന്റെ എക ശ്രദ്ധ കരിയറിലും ജോലിയിലുമാണ്. സ്‌നേഹം ജൈവികമായി സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല. അതിനെ അന്വേഷിച്ച് പോകുന്നുമില്ല എന്നായിരുന്നു ശ്വേതയുടെ മറുപടി.

shortlink

Post Your Comments

Back to top button