ബിഗ് ബോസ് മലയാളം സീസണ് രണ്ട് ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. രജിത്തിനോട് പൊട്ടിത്തെറിക്കുന്ന രേഷ്മയാണ് ഇപ്പോള്‍ ചര്‍ച്ച. ഹൗസ് കീപ്പിംഗിനുള്ള ടീമിലാണ് രജിത് കുമാര്‍. വീട് വൃത്തിയാക്കുന്നതിനിടെ രജിത് തന്റെ കിടക്ക വൃത്തിയാക്കിയെന്നും കമ്പിളി മടക്കിവച്ചെന്നും അതിന്റെ ആവശ്യമില്ലെന്നും രേഷ്മ പറഞ്ഞു. ഇരുവരും തമ്മില്‍ ഈ വിഷയത്തിലുണ്ടായ അഭിപ്രായവ്യത്യാസം കടുത്ത തര്‍ക്കത്തിലേക്ക് എത്തുകയായിരുന്നു.
കിടക്കയും വൃത്തിയാക്കുക ഹൗസ് കീപ്പിംഗില്‍ ഉള്ളവരുടെ ഡ്യൂട്ടിയാണെന്നും അതേ താനും ചെയ്തുള്ളൂ എന്നുമായിരുന്നു രജിത്തിന്റെ മറുപടി. എന്നാല്‍ കിടക്ക വൃത്തിയാക്കല്‍ ഹൗസ് കീപ്പിംഗ് ഡ്യൂട്ടിയില്‍ പെടില്ലെന്നും തനിക്ക് അത് ഇഷ്ടപ്പെട്ടില്ലെന്നും ഇനി അത് ചെയ്യരുതെന്നും രേഷ്മ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ രണ്ട് അഭിപ്രായമുള്ളവരും ഉണ്ടായിരുന്നു
വീണയാണ് കിടക്കയിലെ പുതപ്പ് മടക്കിവെക്കുന്നതും ഹൗസ് കീപ്പിംഗിന്റെ ഭാഗമാണെന്ന് ആദ്യം വാദിച്ചത്. ഫുക്രു ഉള്‍പ്പെടെ പലരും അത് ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും വീണ സുരേഷിനോട് പറഞ്ഞു. ക്യാപ്റ്റന്‍ പ്രദീപ് ചന്ദ്രനും അത് സാധാരണ ഹൗസ് കീപ്പിംഗിലുള്ളവര് ചെയ്യുന്ന ജോലിയാണെന്ന് അഭിപ്രായപ്പെട്ടു
Post Your Comments