CinemaLatest NewsMollywoodNEWS

ഒന്നും ശരിയായില്ലെങ്കില്‍ ടീച്ചര്‍ ആകും ;മനസ്സ് തുറന്ന് സൂപ്പര്‍താരങ്ങളുടെ മകളായി എത്തിയ അനിഘ

അഭിനയവുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം

 

silma

 

മലയാള ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ മകളായി എത്തി ആരാധകരുടെ ഹൃദയം കവര്‍ന്ന് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ അജിതിന്റെയും നയന്‍താരയുടെയും മകളായി തിളങ്ങിയ താരമാണ് അനിഘ .നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന്റെ അഭിനയ മികവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളാണ്. എന്നാല്‍ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി വളര്‍ന്നു വന്ന് ഇപ്പോള്‍ നായികയാകാനുള്ള ഒരുക്കത്തിലാണ് അനിഘ. ‘കഥ തുടരുന്നു’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് അനിഘ സിനിമാലോകത്തേക്ക് എത്തുന്നത് പിന്നീട് മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അജിതിനൊപ്പവുമെല്ലാം അഭിനയിച്ചു. ഗ്രേറ്റ് ഫാദര്‍, വിശ്വാസം എന്നിവയാണ് സമീപകാലത്ത് ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങള്‍. എന്നാല്‍ സൂപ്പര്‍ താരങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ അനിഘ പറഞ്ഞിരുന്നു.

മമ്മൂക്ക എപ്പോഴും എന്തെങ്കിലും പറഞ്ഞ് കളിയാക്കും. മൂന്ന് സിനിമകള്‍ നയന്‍ താരയ്ക്കൊപ്പം ചെയ്തു. വലിയ സപ്പോര്‍ട്ടാണ്. നന്നായി കെയര്‍ ചെയ്യും. അജിത് സാറും പ്രോല്‍സാഹിപ്പിക്കും. അഭിനയവുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ പത്താം ക്ലാസിലാണ്. ഒന്നും ശരിയായില്ലെങ്കില്‍ ടീച്ചര്‍ ആകും. സാധനങ്ങള്‍ വലിച്ചിടുന്നതിന് പലപ്പോഴും വീട്ടില്‍ നിന്ന് വഴക്കു കേള്‍ക്കാറുണ്ടെന്നും അനിഘ പറയുന്നു.താരത്തില്‍ തുറന്ന് പറച്ചില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button