CinemaGeneralLatest NewsMollywoodNEWS

എന്റയെ ആ സ്വഭാവം കൊണ്ട് ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട്, പല ബന്ധങ്ങളും നഷ്ടമായിട്ടുണ്ട് ; വെളിപ്പെടുത്തലുമായി ആസിഫ് അലി

ആ കാരണം കൊണ്ട് ഒരുപാട് നല്ല സിനിമകൾ എനിക്ക് മിസായിട്ടുണ്ട്. പല ബന്ധങ്ങളും നഷ്ടമായിട്ടുണ്ട്

മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധയനായ താരമാണ് ആസിഫ് അലി. എന്നാൽ താരത്തെ ഫോണിൽ വിളിച്ചാൽ കിട്ടില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. ആരു വിളിച്ചാലും ഫോൺ എടുക്കാത്ത ആസിഫ് അലിയുടെ സ്വഭാവത്തിന് ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. പലപ്പോഴും വീട്ടുകാർ വരെ ആസിഫിന്റെ അസിസ്റ്റന്റിനെ ഫോണിൽ വിളിച്ചാണ് താരത്തിന്റെ വിവരങ്ങൾ അന്വേഷിക്കുന്നത്. ഇതുമൂലം ആസിഫിന് നിരവധി പ്രശ്നങ്ങളും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അതിനെ കുറിച്ച് പറയുകയാണ് താരം. കേരള കൗമുദി ആഴ്ചപതിപ്പിന് ന‍ൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.

”അതെന്തോ ഒരു സൈക്കോളജിക്കൽ ഡിസോഡറാണെന്ന് തോന്നുന്നു. ഒരു ഫോബിയ പോലെ എന്തോ ആണത്. അതൊരു കുറവായി ഞാൻ അംഗീകരിക്കുന്നുണ്ട്. അത് മാറ്റിയെടുക്കണമെന്നുണ്ട്. ആ കാരണം കൊണ്ട് ഒരുപാട് നല്ല സിനിമകൾ എനിക്ക് മിസായിട്ടുണ്ട്. പല ബന്ധങ്ങളും നഷ്ടമായിട്ടുണ്ട്. ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട്” എന്നും താരം പറയുന്നു. തന്നെ സ്നേഹിക്കുന്ന ആരെയും ഒഴിവാക്കാൻ വേണ്ടിയല്ല താൻ ഫോൺ ഉപയോഗിക്കാതിരിക്കുന്നതെന്നും ആസിഫ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button