കഴിഞ്ഞ വര്‍ഷം ആസിഫ് അലി എന്ന നായകന് പ്രതിനായകനായി മാറിയ ചിത്രമായിരുന്നു ഉയരെ. ഒരു സൂപ്പര്‍ സ്റ്റാര്‍ എന്നതിനേക്കാള്‍ ആക്ടറിനു പ്രാധാന്യം നല്‍കിയത് കൊണ്ടാണ് ഉയരെ എന്ന ചിത്രത്തിലെ നെഗറ്റീവ് വേഷം സ്വീകരിച്ചതെന്ന് ആസിഫ് അലി തുറന്നു പറയുന്നു. ഉയരെ എന്ന സിനിമ സ്വീകരിക്കാനുണ്ടായ പ്രധാന കാരണം പാര്‍വതിയുടെ സാന്നിധ്യമാണെന്നും ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലും വിശ്വാസം ഉണ്ടായിരുന്നുവെന്നും കേരള കൗമുദി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ ആസിഫ് അലി വ്യക്തമാക്കുന്നു.
‘ഒരു സ്റ്റാര്‍ എന്നതിനേക്കാള്‍ ഒരു ആക്ടറിനാണ് ഞാന്‍ മുന്‍തൂക്കം കൊടുക്കുന്നത്. സിനിമയില്‍ ഞാന്‍ ഗസ്റ്റ് റോളുകള്‍ ചെയ്യുന്നതും നെഗറ്റീവ് റോളുകള്‍ ചെയ്യുന്നതും കാര്കടര്‍ റോളുകള്‍ ചെയ്യുന്നതും അതുകൊണ്ടാണ്. ‘ഉയരെ’ പോലെയുള്ള സിനിമകള്‍ ഇനി വരാന്‍ പോകുന്ന എന്റെ സിനിമയ്ക്ക് ഗുണമേ ചെയ്യൂ. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് മുന്‍ധാരണയുണ്ടാകാന്‍ പാടില്ല. അതാണ് ഒരു ആക്ടറുടെ വിജയം. ‘ഉയരെ’ ചെയ്യാന്‍ മറ്റൊരു കാരണം പാര്‍വതിയുടെ സാന്നിധ്യമാണ്. നല്ല സിനിമകള്‍ മാത്രം ചെയ്യുന്നൊരാളാണ് പാര്‍വതി. പിന്നെ ബോബി – സഞ്ജയ് ടീമിലുള്ള വിശ്വാസം. ‘ഉയരെ’യിലെ എന്റെ കഥാപാത്രത്തിന്റെ പൊസസീവ്നെസ് നമ്മുടെയെല്ലാമുള്ളില്‍ കുറേശെയുണ്ട്. പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞാനും ഗേള്‍ഫ്രണ്ടിന്റെ കാര്യത്തില്‍ പൊസസീവ് ആയിരുന്നു. രാത്രി വിളിക്കുമ്പോള്‍ കാള്‍ വെയിറ്റിംഗ് ആണെന്ന് അറിഞ്ഞു ദേഷ്യപ്പെട്ടിട്ടുണ്ട്. പിന്നെ വാട്സ് ആപില്‍ രാത്രി രണ്ടു മണിക്ക് കണ്ടെന്നും പറഞ്ഞും ദേഷ്യപ്പെട്ടിട്ടുണ്ട്’.
Post Your Comments