
മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ യുവനടന്‍ ടൊവിനോ തോമസിന്റെ ജന്മദിനമായിരുന്നു ഇന്നലെ. നിരവധി ആരാധകരും താരങ്ങളും താരത്തിന് ആശംസകളുമായി എത്തിയിരുന്നു. എന്നാല്‍ താരത്തിന്റ പിറന്നാള്‍ പ്രിയതാരത്തിനൊപ്പം ആഘോഷിക്കാന്‍ ടൊവിനോ എത്തി . ദി പ്രീസ്റ്റിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ ടൊവീനോ എത്തിയത്. കുട്ടിക്കാലം മുതല്‍ ആരാധനയോടെ കാണുന്ന മമ്മൂട്ടിയുടെ കൂടെ പിറന്നാള്‍ദിനം ചെലവിടാനായതിലുള്ള ആഹ്ലാദം ടൊവിനോ ആരാധകരുമായി പങ്കുവച്ചു. നിര്‍മ്മാതാവ് ആന്റൊ ജോസഫ്, സംവിധായകരായ ബി.ഉണ്ണികൃഷ്ണന്‍, അജയ് വാസുദേവന്‍, നിഖില വിമല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തന്റെ കടുത്ത ആരാധകന്‍ കൂടിയായ ടൊവീനോയ്ക്ക് തോളത്തടിച്ച് മമ്മൂട്ടി ആശംസകള്‍ നേരുകയും ചെയ്തു. മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണവുമായി വയനാട്ടിലായിരുന്ന ടൊവിനോ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് കൊച്ചിയിലെത്തിയത്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി ആരാധകരും.
Post Your Comments