CinemaLatest NewsMollywoodNEWS

റിലീസ് ചെയ്ത് പതിനേഴ് മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം; നേട്ടം കരസ്ഥമാക്കി ടോവിനോ ചിത്രം

മലയാളി പ്രേക്ഷകരുടെ പ്രിയതാരം ടോവിനോ തോമസിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ് സമ്മാനിച്ചത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് താരം ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഫോറന്‍സികിന്റെ ടീസറാണ് യൂറ്റിയൂബില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ടൊവീനോ എത്തുന്നത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് മംമ്ത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യമായി മംമ്ത പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

ത്രില്ലര്‍ കാറ്റഗറിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്. സീരിയല്‍ കൊലപാതകങ്ങളും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന് പ്രമേയമാക്കുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

സംവിധായകരായ അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് താരത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button