ഒരു സമയത്ത് മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ. സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്. ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര പൃഥ്വിയുടെ നായികയായിട്ടായിരുന്നു ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്. ഒരു തമിഴ് സിനിമയെ പറ്റിയുള്ള ആലോചനയിലാണ് ഇപ്പോൾ താരം. മാത്രമല്ല ഏഴെട്ട് വർഷമായി മ്യൂറൽ ഓറ എന്ന ഓൺലൈൻ ബിസിനസ്സ് സ്ഥാപനത്തിന്റെ തിരക്കുകളിൽ കൂടിയാണ് താരം.
വിവാഹം കഴിക്കാൻ സമയം ആയിട്ടുണ്ടെന്ന് താരം മുൻപ് പറഞ്ഞിരുന്നു. നല്ലൊരു ബന്ധം വന്നാൽ വിവാഹിതയാകുമെന്നും വിവാഹ പ്രായം 20 – 25 വയസ്സാണ് എന്ന് ചിന്തിക്കുന്ന സൊസൈറ്റിയോട് തനിക്ക് താത്‌പര്യമില്ലെന്നും താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
സാരിയിൽ മനോഹരിയായിട്ടാണ് താരം ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. നമ്മൾ എങ്ങെനെയുള്ള ആളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവോ അങ്ങിനെ ഒരാളായി നമ്മൾ മാറിക്കൊണ്ടിരിക്കുന്നു എന്നാണ് താരം വ്യക്തമാക്കുന്നത്.
Post Your Comments