
മലയാളത്തിന്റെ യുവനടന്‍ ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കുന്നതിനായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച അടുത്ത തിങ്കളാഴ്ച കൊച്ചിയില്‍ നടക്കുമെന്നു റിപ്പോര്‍ട്ട്. താരസംഘടന അമ്മയുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും ഭാരവാഹികളാണ് യോഗം ചെരുന്നത്. വിവാദങ്ങള്‍ക്ക് ഒടുവില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയിന്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ താരത്തിന്‍റെ വിലക്ക് നീക്കണമെന്നാണ് അമ്മ സംഘടനയുടെ ആവശ്യം.
വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന് സംബന്ധിച്ച ചര്‍ച്ചയും നടക്കും. അന്ന് തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിര്‍വ്വാഹക സമിതി യോഗവും ചേരും. ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് സംബന്ധിച്ച തീരുമാനം ഈ യോഗത്തിലുണ്ടായേക്കുമെന്നാണ് സൂചന.
Post Your Comments