CinemaGeneralLatest NewsMollywoodNEWS

ആ നടനോടുള്ള ഇഷ്ടമാണ് എന്നെ സിനിമയിലെത്തിച്ചത്: അതിഥി രവി

മിഥുന്‍  മാനുവല്‍ തോമസ്‌ സംവിധാനം  ചെയ്ത അലമാരയായിരുന്നു അതിഥിയുടെ മറ്റൊരു പ്രധാന ചിത്രം

അതിഥി രവി. മലയാള സിനിമയിലെ പുതു നായികമാരില്‍ ഏറെ ശ്രദ്ധേയയാണ്. ‘ആംഗ്രി ബേബീസ് ഇന്‍ ലവ്’ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആംഭിച്ച അതിഥിയുടെ ആദ്യ ചുവട് പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു. പരസ്യവും മോഡലിംഗുമൊക്കെയായി നടക്കുമ്പോഴാണ് സിനിമയിലേക്ക്  അതിഥിക്ക് വിളി വരുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കുന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്നും താരം തുറന്നു പറയുന്നു. ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍റെ നായികയായി അതിഥി വേഷമിട്ടിരുന്നു. മിഥുന്‍  മാനുവല്‍ തോമസ്‌ സംവിധാനം  ചെയ്ത അലമാരയായിരുന്നു അതിഥിയുടെ മറ്റൊരു പ്രധാന ചിത്രം.

ചെറുപ്പത്തില്‍ ശാലിനെയെപ്പോലെ ഒരു നടിയാകണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിറം ഇറങ്ങിയത്. ചാക്കോച്ചനോടുള്ള ഇഷ്ടം മൂത്ത് ചാക്കോച്ചന്റെ പല സിനിമകളുടെയും ഒഡിഷന് പോയിരുന്നു. മിക്കതിലും അവസാനഘട്ടത്തിലാണ് പുറത്തായത്. അന്നൊക്കെ ഒത്തിരി വിഷമിച്ചു, പക്ഷെ തലരില്ലെന്ന വാശിയുണ്ടായിരുന്നു.

എന്‍റെ വിചാരം ഒരു സിനിമ കഴിയുമ്പോള്‍ തന്നെ അടുത്തത് കിട്ടുമെന്നായിരുന്നു. പക്ഷെ അലമാരയ്ക്ക് ശേഷം അഞ്ചു മാസം കഴിഞ്ഞാണ് ആദി എന്ന ചിത്രം ലഭിച്ചത്. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഫ്രണ്ട്സിനോട് ചുമ്മാതെ തള്ളിയിട്ടുണ്ട്. നോക്കിക്കോ ഭാവിയില്‍ ഞാന്‍ പ്രണവിന്‍റെ നായികയാകുമെന്ന്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അതിഥി രവി പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button