ബോളിവുഡിന്റെ പ്രിയതാരമാണ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത് താരത്തിന്റെ ഇഷ്ട ഭക്ഷണം എന്താണെന്നാണ്. അമ്മ ഉണ്ടാക്കുന്ന ബിരിയാണിയും രാജ്മാ ചാവലും പരിപ്പുകറിയുമൊക്കെയാണ തനിക്ക് ഏറെ പ്രിയമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.
അതുമാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തില്‍ നോ പറയാന്‍ മടിക്കുന്ന ഒരാള്‍ കൂടിയാണ് സല്‍മാന്‍. അമ്മ ഉണ്ടാക്കുന്ന ബിരിയാണിയും രാജ്മാ ചാവലും പരിപ്പുകറിയും മാത്രമല്ല ചിക്കന്‍ വിഭവങ്ങളും കബാബും ചോറും മട്ടണും സാലഡും മധുരമുള്ള വിഭവങ്ങളും മാങ്ങാ അച്ചാറുമൊക്കെ താരത്തിന് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്.ഇത് കൂടാതെ ഇന്ത്യയില്‍ ആണെങ്കില്‍ ചെറിയ റെസ്റ്റ്‌റന്റുകളിലെ രുചികരമായ വിഭവങ്ങള്‍ പരീക്ഷിക്കാനാണ് താരത്തിന് ഇഷ്ടം. എന്നാല്‍ വിദേശത്താണെങ്കില്‍ കൂടുതല്‍ തിരഞ്ഞെടുക്കാറുള്ളത് ഇറ്റാലിയന്‍ വിഭവങ്ങളാണെന്നും താരം പറഞ്ഞു താരത്തിന്റെ പുതിയ തുറന്നുപറിച്ചില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments