ആരാധകര്‍ ഏറെയുള്ള ബോളിവുഡ് സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. നടിയും മുന്‍ഭാര്യയുമായ അമൃത സിങ്ങുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് താരം. ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മോശമായ കാര്യമായിരുന്നു അതെന്നും ഇരുപതു വയസ്സു പ്രായമേ തനിക്കന്ന് ഉണ്ടായിരുന്നുള്ളൂവെന്നും സെയ്ഫ് പറയുന്നു.
‘എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മോശമായ കാര്യമാണത്. അത് മനസില്‍ നിന്ന് ഒരിക്കലും പോകുമെന്നു തോന്നുന്നില്ല. ചില കാര്യങ്ങള്‍ നമ്മളുടെ പരിധിയില്‍ നില്‍ക്കില്ല. എനിക്കന്ന് ഇരുപതു വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂവെന്നും തീരെ ചെറുപ്പമായിരുന്നില്ലേയെന്നും കരുതി ഞാന്‍ ആശ്വസിക്കുന്നു. കേള്‍ക്കുമ്ബോള്‍ വളരെ മോശമായി തോന്നാം. പക്ഷേ അത് തീര്‍ത്തും വിചിത്രമായൊരു കാര്യമാണ്. ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിചിത്രം. മാതാപിതാക്കള്‍ എന്ന് ഒന്നിച്ചു പറയുമെങ്കിലും അവര്‍ വ്യത്യസ്ത വ്യക്തിത്വങ്ങള്‍ തന്നെയാണ്.
ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സന്തോഷം പകരുന്ന അന്തരീക്ഷമുള്ള വീട് എന്നത് പ്രധാനമാണ്. ഒരുകുട്ടിയും അത് ലഭിക്കാതെ വളരരുത്. എന്നാല്‍ അതവര്‍ക്ക് നല്‍കുക എന്നത് എളുപ്പവുമല്ല. കുടുംബമെന്നാല്‍ അതിലെ അംഗങ്ങള്‍ക്കെല്ലാം ഒരുപോലെ ബഹുമാനം കല്പിക്കുന്ന ഒന്നാകണം. പരസ്പരം പരാതി പറയുന്ന ഒരു സാഹചര്യമുണ്ടാകരുത്. അതുതന്നെയാണ് കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ കാര്യം.’ താരം പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം നടി കരീനയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മകന്‍ തൈമൂര്‍ അലി ഖാന്‍ സോഷ്യല്‍ മീഡിയയിലെ പ്രിയ താരമാണ്.
Post Your Comments