ബോളിവുഡിലും ഹോളിവുഡിലും നിറഞ്ഞു നിന്ന ആരാധകരുടെ പ്രിയതാരമാണ് പ്രിയങ്ക ചോപ്ര. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത് താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഗ്ലോബല്‍ സിറ്റിസണ്‍ അംബാസഡര്‍ കൂടിയാണ് പ്രിയങ്ക ചോപ്ര .താരമിപ്പോള്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ ദാവോസിലാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം, താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. എന്നാല്‍ താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കടുത്ത ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, അസമത്വം എന്നിവയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.
ലോക ദാരിദ്ര്യത്തെ നേരിടുന്നതിനെക്കുറിച്ച് സംസാരിച്ച പ്രിയങ്ക പറഞ്ഞു, ‘തങ്ങള്‍ സംസാരിക്കുന്ന തരത്തിലുള്ള സംഭാവന നല്കാന് കഴിയുന്ന ഒരു ശതകോടീശ്വരനായിരിക്കില്ല താന്‍ എന്നും നമ്മുടെ കാലാവസ്ഥയെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും താരം പറഞ്ഞു.കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ഗ്രേറ്റയുടെ തലമുറയെ ലോക നേതാക്കള്‍ ശ്രദ്ധിച്ച ഒരു ലോകത്ത്, എന്റെ കുട്ടികള്‍ വളരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നും താരം പറഞ്ഞു.
Post Your Comments