ബിഗ് ബോസ്സില്‍ ഇത്തവണത്തെ പ്രധാന ചര്‍ച്ചാ വിഷയം ഡോ. രജിത് കുമാര്‍ ആണ്. ഒരുപാട് വിവാദ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയ രജിത് കുമാര്‍ ബിഗ് ബോസ്സില്‍ എല്ലാവരുടെയും ശത്രുവായി മാറിയിട്ടുണ്ട്. രജിത് കുമാറിനെ രൂക്ഷമായി എല്ലാവരും വിമര്‍ശിക്കാറുണ്ട്. സുരേഷ് കൃഷ്ണൻ അടക്കമുള്ളവര്‍ തുടക്കം മുതലെ രജിത് കുമാറിന്റെ പ്രസ്താവനകളെ എതിര്‍ത്ത് രംഗത്ത് എത്താറുണ്ട്. ഇന്നും ബിഗ് ബോസ്സില്‍ രജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായത്.
രജിത് കുമാര്‍ തനിയെ സംസാരിക്കാറുള്ളത് പതിവാണ്. ഇത്തവണ സുജോയുടെ പ്രോട്ടീന്‍ പൗഡറും ചെരിപ്പുമെല്ലാം കണ്ടുള്ള ഡോക്ടറുടെ ആത്മഗതമാണ് വലിയൊരു വഴക്കിലെത്തിയത്. തന്റെ ചെറുപ്പത്തില്‍ ഇതൊന്നും ഇടാനുള്ള ഭാഗ്യം തനിക്കുണ്ടായില്ലെന്ന ആത്മഗതമാണ് വീട്ടിലെ മറ്റ് അംഗങ്ങളെ ചൊടുപ്പിച്ചത്. കേട്ട കാര്യം പാഷാണം ഷാജിയും മഞ്ജു പത്രോസും മറ്റ് മല്‍സരാര്‍ത്ഥികളെ അറിയിച്ചതോടെ സംഭവം ഡോക്ടറുടെ കയ്യില്‍ നിന്ന് പോയി.
പരീക്കുട്ടി കാര്യം അന്വേഷിച്ചെത്തിയപ്പോള്‍ ആദ്യം താനൊന്നും പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച ഡോക്ടര്‍ പിന്നീട് തന്റെ ഭാഗം ന്യായീകരിച്ച് പറഞ്ഞ വാക്കുകളിലെ തന്റെ നിലപാട് വ്യക്തമാക്കാന്‍ കഷ്ടപ്പെട്ടു കൊണ്ടിരുന്നു. ബി ഉച്ചഭക്ഷണത്തിനിടയിലാണ് കാര്യം ഗൗരവമായത്. താന്‍ ക്യാമറ നോക്കി സംസാരിച്ചിട്ടില്ലെന്ന രജിത് പറഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു പാഷാണം ഷാജി. നിങ്ങള്‍ ബുദ്ധിമാനായിക്കോ, പക്ഷെ ഞങ്ങള്‍ക്ക് ബുദ്ധിയില്ലെന്ന് കരുതരുത് എന്നൊരു താക്കീതും സാജു നല്കി.
എല്ലാം കേട്ട് മിണ്ടാതെ തലകുനിച്ചിരിക്കുകയായിരുന്നു രജിത്. ഇതും താന്‍ പാവമാണെന്ന് പ്രേക്ഷകരെ ധരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അടവായാണ് വീട്ടുകാര്‍ കണ്ടത്. ഒന്നിനു പിറകേ ഒന്നായി രജിത്തിന്റെ തെറ്റുകുറ്റങ്ങള്‍ വീട്ടുകാര്‍ പറഞ്ഞു തുടങ്ങി. രജിത്തിന് ഗ്ലാസ് കഴുകാന്‍ പോലും അറിയില്ലെന്ന സുജോയുടെ കുറ്റപ്പെടുത്തല്‍ മുതല്‍ ലീവിങ് റൂമില്‍ സ്ഥാപിച്ചിട്ടുള്ള കണ്ണാടിയുടെ മുന്നില്‍ നിന്ന് മീശ വെട്ടിയ കാര്യം ആര്യ പറയുന്നത് വരെ ഇത് നീണ്ടു. അപ്പോഴൊക്കെയും നിശബ്ദനായിരുന്നു രജിത്. വീട്ടിലെ മികച്ച നടനുള്ള അവാര്‍ഡ് രജിത്തിന് ലഭിക്കുമെന്നാണ് ബാക്കിയുള്ളവര്‍ പറയുന്നത്.
Post Your Comments