മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ ലാലിന്റെ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന് പിന്നാലെ സിനിമയില്‍ എത്തിയ താര പുത്രനെയും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. താരത്തിന്റെ മകളുടെ വിശേഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. വരകളുടെയും ചിത്രങ്ങളുടെയും ലോകത്ത് വിസ്മയം തീര്‍ക്കുകയാണ് വിസ്മയ മോഹന്‍ലാല്‍.ക്യാമറയോടും വെള്ളിവെളിച്ചത്തിലേക്കോ അല്ല വിസ്മയയുടെ യാത്ര ഒരു പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് താരപുത്രി . ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നു പേരിട്ടിരിക്കുന്ന പുസ്കത്തിന്റെ ഇതിവൃത്തം വിസ്മയയുടെ കവിതകളും പെയിന്റിങ്ങുകളുമാണ്.
പുസ്തകത്തിന്റെ കവര്‍ പേജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് വിസ്മയ തന്റെ പുതിയ സംരംഭത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും വിസ്മയ മോഹന്‍ലാല്‍ കുറിച്ചു.
അച്ഛന്റെ പാത പിന്തുടര്ന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും പൊതു ചടങ്ങുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു വിസ്മയ. അതുകൊണ്ട് തന്നെ താരപുത്രിയുടെ പ്രവേശം യാഥാര്‍ഥ്യമാവുമോ എന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്കാണ് വഴിതെളിയിച്ചത്.
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രണവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം . വിനീത് ശ്രീനിവാസന് ഒരുക്കുന്ന ‘ഹൃദയം’ എന്ന ചിത്രത്തില്‍ നായകനായെത്തുന്നതും പ്രണവ് ആണ്. പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക താര പുത്രിയുടെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments