
സിനിമ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്ന ഒരു കച്ചവടമാണെന്ന് ബോളിവുഡ് താരം നീന ഗുപ്ത. സിനിമ ഒരു വ്യവസായമാണ്. അവിടെ നിലനില്ക്കണമെങ്കില് നിങ്ങള്‍ വില്ക്കാന് തയാറാകണമെന്നും ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നീന ഗുപ്ത തുറന്നടിച്ചു. ‘സാന്ത് കി ആങ്ഘ്’ എന്ന ചിത്രത്തില്‍ അവസരം ചോദിച്ച് സഹനിര്‍മാതാവായ അനുരാഗ് കശ്യപിനെ വിളിച്ചപ്പോള്‍ ലഭിച്ച മറുപടി കേട്ട് താന്‍ അമ്പരന്നതായും നീന പറഞ്ഞു.
‘ചിത്രത്തില്‍ പ്രായമുള്ള സ്ത്രീ കഥാപാത്രം ചെയ്യുന്നതിനായാണ് അനുരാഗ് കശ്യപിനെ വിളിച്ചത്. ഈ കഥാപാത്രം ചെയ്യാന്‍ തയാറാണെന്നു പറഞ്ഞു. പക്ഷേ, അപ്പോള്‍ എനിക്കു മനസിലായി , സിനിമാ മേഖല എന്നത് വ്യവസായമാണ്. നിങ്ങള്‍ക്കു വില്ക്കാന് എന്തെങ്കിലും ഉണ്ടെങ്കില്‍ സിനിമയില്‍ അവസരം ലഭിക്കും. അല്ലാത്തവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടും.’- നീന ഗുപ്ത പറഞ്ഞു.
തന്റെ കഥാപാത്രത്തിനു വേണ്ടത് പ്രായമായ സ്ത്രീ ആണെന്നും എന്നാല്‍ ചിത്രത്തിനായി പണം മുടക്കുന്നവര്‍ക്ക് വേണ്ടത് യുവതികളെയാണെന്നും അനുരാഗ് കശ്യപ് അറിയിച്ചതായി നീന ഗുപ്ത വ്യക്തമാക്കി. ‘അതുകൊണ്ടാണ് ഈ മേഖല വ്യവസായമാണെന്നു പറയുന്നത്. വില്ക്കാനുണ്ടെങ്കില് നിങ്ങള്‍ക്കു നേടാന്‍ കഴിയുമെന്നും നീന ഗുപ്ത പറഞ്ഞു.
Post Your Comments