തെന്നിന്ത്യയുടെ സൂപ്പര്‍ താരമാണ് ആരാധകരുടെ പ്രിയതാരം അര്‍ജുന്‍ താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. ആക്ഷന്‍ രംഗങ്ങളിലൂടെയും മറ്റും പ്രേക്ഷകരെ ആവേശത്തിലാക്കി സൂപ്പര്‍ ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. താരത്തിന്റെ മലയാളത്തിലേക്കുള്ള രംഗപ്രവേശനമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെത് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രത്തിലെ അര്‍ജുന്‍ സര്‍ജയുടെ ക്യാരക്ടര്‍ പോസ്റ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ‘അനന്തന്‍’ എന്ന പോരാളിയുടെ വേഷത്തിലാണ് താര എത്തുന്നത്. നേരത്തേ കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചിത്രത്തില്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പ കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്.ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, അര്‍ജുന്‍ സര്‍ജ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിക്കുന്നത്.ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 26ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.
Post Your Comments