CinemaLatest NewsMollywoodNEWS

മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി ജോബി ജോര്‍ജ്

പ്രേക്ഷകരുടെ പ്രിയതാരം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കിന്റെ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്. താരത്തിന്റെ സൂപ്പര്‍ ചിത്രം ആരാധകരെ ആവേശത്തിലാക്കി നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തെ ആഘോഷമാക്കാനുള്ള തയാറെടുപ്പുകളിലാണ് ആരാധകര്‍. അതേസമയം അവരുടെ ആകാംക്ഷയെ ഇരട്ടിപ്പിച്ചിരിക്കുകയാണ് ജോബി ജോര്‍ജ്. ഇന്ന് വൈകിട്ട് ഒരു ചെറിയ പടക്കത്തിന് തിരികൊളുത്തുമെന്നാണ് ജോബി ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

സ്നേഹിതരെ, ഇനി കുറച്ചു മണിക്കുറുകള്‍ മാത്രം.. നമ്മുടെ ദേവാസുരന്‍ പറന്നിറങ്ങാന്‍ അതിനു മുന്നോടിയായി എന്റെ എല്ലാ സ്നേഹിതര്‍ക്കും, ഷൈലോക്കിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, നിങ്ങളുടെ എല്ലാവരുടെയും ആവശ്യം കണക്കിലെടുത്തുകൊണ്ട് ഒരു ചെറിയ പടക്കത്തിന് തിരികൊളുത്തുകയാണ് നാളെ വൈകുന്നേരം 7pm ന് ദയവായി കാത്തിരിക്കുക.. എന്നാണ് കുറിച്ചിരിക്കുന്നത്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. തമിഴ് ചിത്രങ്ങളിലെ പ്രിയതാരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ മീനയാണ് നായികയായി എത്തുന്നത്. ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് പ്രേക്ഷകരെ ആകെ ആവേശത്തിലാക്കിയിരിക്കുകയാണ് ജോബി ജോര്‍ജ്. ആരാധകര്‍ കാത്തിരിക്കുകയാണ് ചിത്രത്തിനായി .

shortlink

Related Articles

Post Your Comments


Back to top button