മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി തിളങ്ങി ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് കനിഹ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയുമെല്ലാം നായികയായി താരം സിനിമാ ലോകത്ത് തിളങ്ങി . മമ്മൂട്ടിയുടെ ‘പഴശിരാജ’യില്‍ താരമായിരുന്നു നായികയായി എത്തിയത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ചിത്രം സ്വീകരിച്ചത്. ‘ഭാഗ്യദേവത’, ‘സ്പിരിറ്റ്’ തുടങ്ങി കനിഹയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. എന്നാല്‍ താരത്തിന്റെ പുതിയ വിശേഷഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്.
എണ്‍പതുകളില്‍ ജനിച്ചു വളരുകയെന്നത് വളരെ ആനന്ദകരമായ ഒരു അനുഭവമായിരുന്നുവെന്നും കൈനിറയെ കളിപ്പാട്ടങ്ങളുമായി വളരുക. പുറത്തിറങ്ങി കളിക്കുന്ന സമയങ്ങള്‍. ഗാഡ്ജറ്റുകള്‍ ജീവിതത്തെ നിയന്ത്രിക്കാത്ത കാലം. അത്തരം മൂല്യബോധങ്ങളെ ഇന്നും ജീവിതത്തില്‍ നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ജീവിതം വളരെ ലളിതമായി തോന്നുന്നു. സന്തോഷം അമൂല്യമാണ്. എണ്‍പതുകളിലെ എല്ലാ കുട്ടികളെയും ഞാന്‍ കെട്ടിപ്പിടിക്കുന്നു,’എന്നാണ് താരം കുറിച്ചത്.സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായും കനിഹ പങ്കുവയ്ക്കാറുണ്ട്. മോഡലിങ്ങിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്.
്
മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലും താരം അഭിനയിച്ചു ‘എന്നിട്ടും’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അതിന് ശേഷമായിരുന്നു നടിയുടെ വിവാഹം. കനിഹയുടെ ശ്രദ്ധേയമായ മലയാള സിനിമകളെല്ലാം വിവാഹശേഷമുള്ളതായിരുന്നു.താരത്തിന്റെ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments