CinemaGeneralKollywoodLatest NewsNEWS

വ്യക്തി ജീവിതം പരാജയമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയിട്ടുണ്ടാകാം, പക്ഷെ: ജീവിതം പറഞ്ഞു കമല്‍ ഹാസന്‍

എന്റെ വ്യക്തി ജീവിതം പരാജയമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയിട്ടുണ്ടാകാം

ഇന്ത്യന്‍ സിനിമയിലെ  അപൂര്‍വ അഭിനയ വിസ്മയമാണ് കമല്‍ ഹാസന്‍, അഭിനയം കൊണ്ട് പ്രേക്ഷക മനസ്സുകളെ ഞെട്ടിച്ച കമല്‍ഹാസന്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്. തന്റെ വ്യക്തി ജീവിതം മറ്റുള്ളവരുടെ കാഴ്ചപാടില്‍ ഒരു പരാജയമായി തോന്നിയിരിക്കാമെന്നും പക്ഷെ തനിക്ക് അങ്ങനെയൊരു തോന്നല്‍ ഇല്ലെന്നും തുറന്നു പറയുകയാണ് കമല്‍ഹാസന്‍.

കമല്‍ ഹാസന്‍റെ വാക്കുകള്‍

‘എന്റെ വ്യക്തി ജീവിതം പരാജയമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയിട്ടുണ്ടാകാം. പക്ഷെ എന്നെ സംബന്ധിച്ച് വ്യക്തി ജീവിതത്തില്‍ പരാജയപ്പെട്ടുവെന്ന് ഇതുവരെ തോന്നിയിട്ടില്ല. ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങളിലൂടെ മാത്രമേ ഞാനിതുവരെ സഞ്ചരിച്ചിട്ടുള്ളൂ. ജീവിതത്തിലുണ്ടായവര്‍ പലരും പല കാരണങ്ങളില്‍ വേര്‍പിരിഞ്ഞവരാണ്. അവരുമായുള്ള ആ അകല്‍ച്ച സൗഹൃദങ്ങള്‍ക്കില്ല. പലരുടെ കണ്ണിലും ഞാന്‍ നല്ല ഒരു ഭര്‍ത്താവോ അച്ഛനോ ആയിരിക്കില്ല. ആരോപണത്തിനിരയാകുന്ന വ്യക്തിയുടെ അതുവരെ ചെയ്ത നല്ല കാര്യങ്ങളൊന്നും അപ്പോള്‍ ആരും ഓര്‍ക്കാറില്ല എന്നതാണ് സത്യം. ആരൊക്കെ എന്നെ വിട്ടുപോയാലും എന്റെ മക്കള്‍ ശ്രുതിയും അക്ഷരയും എനിക്കൊപ്പം തന്നെയുണ്ട്‌. എന്നെക്കുറിച്ച്  വരുന്ന തെറ്റായ ഒരു വാര്‍ത്തപോലും അവരെ രണ്ടുപേരെയും വേദനിപ്പിക്കുന്നില്ല. അത്രമാത്രം സ്നേഹം അവര്‍ എനിക്ക് നല്‍കുന്നു. എന്നെക്കാളും ഉയരത്തിലാണ് എന്റെ മക്കള്‍ ചിന്തിക്കുന്നത്’.

shortlink

Related Articles

Post Your Comments


Back to top button