‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് തിരിച്ചെത്തിയ മമ്മൂട്ടി അതിനു ശേഷം നായകനായി അഭിനയിച്ച ചിത്രമായിരുന്നു ‘ദിനരാത്രങ്ങള്‍’. ന്യൂഡല്‍ഹി എന്ന ചിത്രത്തില്‍ ഒന്നിച്ച അതേ ടീം തന്നെയായിരുന്നു ‘ദിനരാത്രങ്ങള്‍’ എന്ന സിനിമയിലും അണിനിരന്നത്. സാമൂഹിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത ഈ മമ്മൂട്ടി ചിത്രം ന്യൂഡല്‍ഹി പോലെ വലിയ ഹിറ്റായി മാറുമെന്നു പലരും വിധി എഴുതിയിരുന്നു. പക്ഷെ ബോക്സോഫീസില്‍ ‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തിന്റെ വിപരീത ഫലമാണ് ‘ദിനരാത്രങ്ങള്‍’ എന്ന സിനിമയ്ക്ക് സംഭവിച്ചത്. ഒസേപ്പച്ഛന്‍ ഈണമിട്ട ഗാനങ്ങള്‍ ഹിറ്റായിരുന്നുവെങ്കിലും വലിയ ക്യാന്‍വാസില്‍ പകര്‍ത്തിയ ദിനരാത്രങ്ങള്‍ മമ്മൂട്ടിയുടെ തുടര്‍ വിജയ പ്രതീക്ഷയില്‍ തിയേറ്ററിലെത്തിയ സിനിമയായിരുന്നു.
സിനിമ ഇറങ്ങും മുന്‍പ് അഞ്ചോളം തവണ പ്രിവ്യൂ ഷോ കണ്ട ടി ദാമോദരന്‍ വലിയ രീതിയില്‍ അനുമോദിച്ച സിനിമ കൂടിയായിരുന്നു ദിനരാത്രങ്ങള്‍. മമ്മൂട്ടിക്കൊപ്പം മുകേഷ്, പാര്‍വതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. 1988-ല്‍ പുറത്തിറങ്ങിയ ചിത്രം വിഎസ് കൃഷ്ണ റെഡ്ഡിയാണ് നിര്‍മ്മിച്ചത്. ജയനന്‍ വിന്‍സെന്റ് ക്യാമറ ചെയ്ത ചിത്രം ജനുവരി റിലീസായാണ് പ്രദര്‍ശനത്തിനെത്തിയത്.
Post Your Comments