CinemaLatest NewsMollywoodNEWS

ബിഗ് ബോസിലെ പുതിയ പ്രണയം കൈയോടെ പിടിച്ച് മത്സരാര്‍ഥികള്‍ ഞെട്ടലോടെ ആരാധകര്‍

രേഷ്മയെ രഹസ്യമായി വിളിച്ച് വീണ ഇക്കാര്യം സ്ഥിരികരിച്ചു

 

മലയാളി പ്രേക്ഷകരുടെ പ്രിയ ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ് നിരവധി ഭാഷകളില്‍ ബിഗ് ബോസ് ഉണ്ട് മലയാളത്തില്‍ മികച്ച സ്വീകാര്യതയാണ് മോഹന്‍ ലാലിന്റെ അവതരണത്തില്‍ ഉള്ള ബിഗ് ബോസിന് ലഭിക്കുന്നത്.ഒരോ ദിവസവും ഒരോ വിശേഷങ്ങളുമായാണ് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. ഇപ്പോള്‍ പരിപാടിയിലെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഡൈ ചെയ്യുന്നതിന് വേണ്ടി രേഷ്മയാണ് പ്രദീപിനെ സഹായിച്ചതോടെയാണ് പുതിയ പ്രണയ കഥ പുറപ്പെട്ടത്. ഇത് എല്ലാവരും കൂടി കൈയോടെ പിടി കൂടുകയായിരുന്നു. കൈ വിട്ട് പോയെന്നും ഇനി പിടിച്ചാല്‍ കിട്ടില്ലെന്നും വീണ പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോഴെക്കും രണ്ട് പേരുടെയും മുഖം ചുവന്ന് തുടുത്തു . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ക്ക് അത് പ്രശ്നമില്ലെന്ന നിലപാടിലായിരുന്നു രേഷ്മയും പ്രദീപും.

ബിഗ് ബോസില്‍ പുതിയ പ്രണയം രേഷ്മയ്ക്ക് 30 വയസ്, പ്രദീപിന് 38 വയസ്. കുഴപ്പമൊന്നുമില്ല. വിവാഹം കഴിക്കാമെന്നും ഇനി പൊന്നൂസ് എന്ന് വിളിച്ച് രേഷ്മയുടെ പുറകേ പോവരുതെന്ന് പരീക്കുട്ടിയോട് വീണ പറഞ്ഞു. എല്ലാ ബിഗ് ബോസിലും അങ്ങനെ ഒരു പ്രണയം ഉണ്ടാവും. ആദ്യം പേര്‍ളി ശ്രീനിഷ്. ഇനി രേഷ്മ-പ്രദീപ് എന്നാണ് പരീക്കുട്ടി പറഞ്ഞത്. രേഷ്മയെ രഹസ്യമായി വിളിച്ച് വീണ ഇക്കാര്യം സ്ഥിരികരിച്ചു. പ്രദീപുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഉത്തരം. പിന്നീട് പ്രണയിക്കാന്‍ എനിക്ക് വിരോധമില്ലെന്നാണ് രേഷമ പറഞ്ഞത്.ബിഗ് ബോസിലെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button