CinemaGeneralLatest NewsMollywoodNEWS

‘എന്‍റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കണം’ ; വിവാഹ വാർഷികം ആഘോഷിച്ച് നവീനും ഭാവനയും

2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം.

കന്നഡ സിനിമയായ റോമിയോയില്‍ അഭിനയിക്കുന്നതിനിടയിലാണ് നവീനും ഭാവനയും പരിചയപ്പെടുന്നത്. ആ സിനിമയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ആ പരിചയമാണ് പിന്നിട് ഇവരെ  പ്രണയത്തിലാക്കിയതും വാഹത്തിലേക്ക് എത്തിച്ചതും. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു.

2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. മെഹന്തി ചടങ്ങ് മുതല്‍ വിവാഹം വരെയുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമാലോകം ഒന്നടങ്കം ഭാവനയെ അനുഗ്രഹിക്കാനെത്തിയിരുന്നു. മനോഹരമായ ആ യാത്ര തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വെഡ്ഡിങ് ആനിവേഴ്സറി ദിനത്തില്‍ ഭര്‍ത്താവിന് ആശംസയുമായെത്തിയിരിക്കുകയാണ് താരം.

 

 

View this post on Instagram

 

Hold my heart forever ♥️ Happy 2nd Wedding Anniversary My Love #MineForever ??

A post shared by Bhavs ??‍♀️ (@bhavanaofficial) on

‘എന്നും എന്‍റെ ഹൃദയം ഇങ്ങനെ ചേര്‍ത്തുപിടിക്കണമെന്നായിരുന്നു ഭാവന നവീനോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. 100 വര്‍ഷം ഇങ്ങനെ കഴിയാന്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടയെന്ന കമന്‍റുമായി ഭാവനയുടെ സഹോദരനും എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button