സൗന്ദര്യസംരക്ഷണം, കേശസംരക്ഷണം എന്നു തുടങ്ങി നിരവധി ടിപ്സുകളുടെ ബഹളമാണ് യൂട്യൂബിലും സോഷ്യൽമീഡിയയിലുമെല്ലാം. ഇപ്പോഴിതാ നിലം തൊടും മുടി സ്വന്തമാക്കാൻ സഹായിക്കുന്ന ഒരു സിമ്പിൾ ടിപ്സ് പരിചയപ്പെടുത്തുകയാണ് നടി ആൻഡ്രിയ ജെർമിയ. എന്നാൽ സംഭവം കാര്യമായി എടുക്കാൻ വരട്ടെ, തമാശ രൂപേണയാണ് ആൻഡ്രിയ ടിപ്സ് പരിചയപ്പെടുത്തുന്നത്. ചക്രാസനം പൊസിഷനിലുള്ള ചിത്രം പങ്കുവെച്ച കുറിപ്പിലാണ് മുടി നിലം തൊടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയെന്ന തമാശ കലര്‍ത്തി താരം പറഞ്ഞിരിക്കുന്നത്.
View this post on Instagram
The best way to let your hair down ? #chakrasana #yoga #myzen #beatthoseblues
‘അന്നയും റസൂലും’ എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ആൻഡ്രിയയെ സുപരിചിതയാക്കിയത്. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം തന്റെ സാന്നിധ്യം തെളിയിച്ച ആൻഡ്രിയ ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.
Post Your Comments