പ്രമുഖ നടിയുടെ അഞ്ചാം വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ച. അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്‍ഡേഴ്‌സണ്‍ ആണ് വീണ്ടും വിവാഹിതയായിരിക്കുന്നത്. ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ ജോണ്‍ പീറ്റേഴ്‌സ് ആണ് വരന്‍.
ബേവാച്ച്, സ്‌കൂബീ ഡൂ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയും ജോണും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 20ന് കാലിഫോര്‍ണിയയിലെ മാലിബുവില്‍ വച്ചായിരുന്നു വിവാഹം.
ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭര്‍ത്താവ്. 1995ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വിവാഹത്തില്‍ പമീലയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിനെത്തുടര്‍ന്ന് ലീ ജയിലിലായി. 1998ല്‍ ഇരുവരും വിവാഹമോചിതരായി. അതിനു ശേഷം മാര്‍ക്ക്‌സ് ഷെന്‍കെന്‍ബേര്‍ഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001ല്‍ ഇരുവരും വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞു. തുടര്‍ന്ന് ഗായകനായ കിഡ് റോക്കിനെ താരം വിവാഹം ചെയ്തു. അതും വിവാഹമോചനത്തില്‍ കലാശിച്ചു. ഇവരെ കൂടാതെ റിക്ക് സോളമണ്‍, ഫ്രഞ്ച് ഫുട്‌ബോളര്‍ ആദില്‍ റാമി എന്നിവരുമായുള്ള വിവാഹ ബന്ധവും പരാജയമായി.
Post Your Comments