ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് കൃഷ്ണപ്രഭ. നൃത്തവും അഭിനയവും ഒരുപോലെ കൊണ്ടുനടക്കുന്ന കൃഷ്ണപ്രഭ സിനിമയില്‍ കൂടുതല്‍ സജീവമാവാനുള്ള തയാറെടുപ്പിലാണ്. ഇപ്പോഴിതാ തന്റയെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വര്‍ക്കി എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കുശേഷം സിനിമയില്‍ സജീവമാവാനുള്ള തയാറടെുപ്പിലാണ് താരം . സംതൃപ്തി തരുന്ന കഥാപാത്രമാണ് വര്‍ക്കിയിലേതെന്നാണ് നടി പറയുന്നത്. ശരിക്കും ബോള്‍ഡായ എന്നാല്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം. സത്യം പറഞ്ഞാല്‍ വളരെ ആസ്വദിച്ചാണ് ഡോ.വേണിയെന്ന കഥാപാത്രമായി ഞാന്‍ ഞാന്‍ അഭിനയിക്കുന്നത് താരം പറഞ്ഞു.
സിനിമയിലെത്തിയിട്ട് പത്തുവര്‍ഷം പിന്നിട്ടെങ്കിലും ഇരുപത്തിയഞ്ചോളം സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. സിനിമയില്‍ കൂടുതല്‍ സജീവമാവണമെന്ന് ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല. ഇതോടെ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നൃത്തത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനിടയിലാണ് ഏഷ്യാനെറ്റില്‍ കോമഡിഷോ, സിനിമാല തുടങ്ങിയ പരിപാടികളില്‍ അവതാരകയാവാന്‍ അവസരം ലഭിച്ചത്. മാടമ്പിയെന്ന ചിത്രത്തില്‍ സുരാജിന്റെ അനിയത്തിയായി അഭിനയിച്ചാണ് സിനിമയിലേക്ക് കടന്നുവന്നത് കൃഷ്ണപ്രഭ വ്യക്തമാക്കി.
മുരളിഗോപിയുടെ ‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രത്തിലെ ബിന്ദു ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ്. ‘ഇന്ത്യന്‍ പ്രണയകഥ’യില്‍ ഫഹദിെന്റ സഹോദരിയായ സുധയെന്ന കഥാപാത്രത്തിന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലെ ദീപയും ലൈഫ് ഓഫ് ജോസൂട്ടിയില്‍ ദിലീപിന്റെ അനിയത്തിയായ മോളിക്കുട്ടിയും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്. ഞാന്‍ കൂടുതലായും മനസ്സിലര്‍പ്പിച്ചത് നൃത്തത്തിലായിരുന്നു നൃത്തപരിപാടികള്‍ക്കിടയില്‍ എന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
പിന്നെ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ കാര്യമായൊരു ശ്രമം ഞാന്‍ നടത്തിയിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കാരണം ധാരാളം നൃത്താവതരണപരിപാടികള്‍ക്കിടയില്‍ അതിനുള്ള അവസരം ലഭിച്ചില്ല. സിനിമയില്‍ ഇടവേളകള്‍ ഉണ്ടാവാനുള്ള കാരണം ഒരുപക്ഷേ ഇതായിരിക്കാം കൃഷ്ണപ്രഭ പറഞ്ഞു.
Post Your Comments