മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ് വിജിലേഷ് എന്ന നടനെ പ്രേക്ഷകര്‍ക്ക് പരിചിതനാക്കിയത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് ശേഷം അതെ ടൈപ്പ് വേഷങ്ങള്‍ ലഭിച്ചുവെങ്കിലും വരത്തനിലെ വില്ലന്‍ വേഷം തനിക്ക് നടനെന്ന രീതിയില്‍ പുതിയ ഉയര്‍ച്ച നല്‍കിയെന്നും വിജിലേഷ് അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതം ഓര്‍ത്തുകൊണ്ട് തുറന്നു പറയുന്നു.
‘മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രം ആളുകളെ ഒരുപാട് ചിരിപ്പിച്ചെങ്കിലും പിന്നീട് ചെയ്ത വരത്തനിലും തീവണ്ടിയിലും നെഗറ്റീവ് വേഷങ്ങളായിരുന്നു. പ്രത്യേകിച്ചും വരത്തനിലേത്. വെറുപ്പ് തോന്നുന്ന രീതിയിലുള്ള ഒരു സൈക്കോ കഥാപാത്രം. പക്ഷെ അതെനിക്ക് ഗുണം ചെയ്തു. തമാശ കഥാപാത്രങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടെണ്ടി വന്നില്ല. വ്യത്യസ്തമായ റോളുകള്‍ ചെയ്യുമ്പോഴാണല്ലോ നടനെന്ന രീതിയില്‍ അംഗീകാരം ലഭിക്കുന്നത്. വരത്തനില്‍ അഭിനയിക്കാന്‍ അമല്‍ നീരദ് സാര്‍ വിളിക്കുമ്പോള്‍ കഥാപാത്രത്തെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. സെറ്റില്‍ എത്തിയ ശേഷമാണ് ഇതാണ് ചെയ്യേണ്ടതെന്നു മനസിലാവുന്നത്. സിനിമ ഇറങ്ങിയ ശേഷം ഒരുപാട് കോളുകളും മെസേജുകളും വന്നു. ഇപ്പോഴും കാണുമ്പോള്‍ ചിലര്‍ പറയാറുണ്ട് ആ സമയത്ത് കിട്ടിയിരുന്നുവെങ്കില്‍ അടിച്ച് ചെകിട് പൊട്ടിക്കുമായിരുന്നുവെന്ന്’.
Post Your Comments