പുതിയ ചുവടു വയ്പ്പുമായി വിസ്മയ മോഹന്‍ലാല്‍; താരപുത്രിയുടെ പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍

എഴുത്തിനും വരക്കുമൊപ്പം അച്ഛന്റെയും സഹോദരന്റെയും കൂടെ സിനിമാ ലോകത്തേക്കും വിസ്മയ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മോഹൻലാൽ ആരാധകര്‍

മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. മകന്‍ പ്രണവ് അഭിനയ ലോകത്ത് സജീവമായതോടെ മകള്‍ വിസ്മയ ഉടന്‍ സിനിമയിലേയ്ക്ക് എത്തുമോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇപ്പോൾ താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ മോഹൻലാൽ എന്ന് റിപ്പോര്‍ട്ട്. ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്നാണ് വിസ്മയയുടെ ബുക്കിന്റെ പേര്. ബുക്കിന്റെ കവർ പേജും വിസ്മയ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.

എഴുത്തിന്റെയും വരയുടെയും ലോകത്തിലൂടെ സഞ്ചരിക്കാനാണ് വിസ്മയയുടെ ആഗ്രഹമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഴുത്തിനും വരക്കുമൊപ്പം അച്ഛന്റെയും സഹോദരന്റെയും കൂടെ സിനിമാ ലോകത്തേക്കും വിസ്മയ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മോഹൻലാൽ ആരാധകര്‍

Share
Leave a Comment