മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം ക്യാമറമാനായിരുന്നു വിപിന്‍ മോഹന്‍ ഒരിക്കല്‍ മോഹന്‍ലാല്‍ തനിക്കും മകനും നല്‍കിയ സര്‍പ്രൈസിനെക്കുറിച്ച് വിപിന്‍ മോഹന്‍ തുറന്നു സംസാരിക്കുകയാണ്. ഒരു സൂപ്പര്‍ താരത്തിനും എന്നെ പോലെയൊരു ക്യാമറാമാന്റെ മകന്റെ ബര്‍ത്ത്ഡേ ദിനം ആഘോഷമാക്കേണ്ട കാര്യമില്ലെന്നും പക്ഷെ മോഹന്‍ലാല്‍ എന്ന നടന്റെ പ്രവൃത്തി തന്നെ അത്ഭുതപ്പെടുത്തിയെന്നും വിപിന്‍ മോഹന്‍ പറയുന്നു.
“ഒരിക്കല്‍ എന്‍റെ മകന്റെ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ എന്റെ ഫാമിലിയേയും ലോക്കെഷനിലെക്ക് വിളിച്ചു. മകനും മകളും, ഭാര്യയുമുണ്ടായിരുന്നു, എന്റെ മകളെ നിങ്ങള്‍ എല്ലാവരും അറിയും ‘പ്രിയം’ എന്ന സിനിമയിലൂടെ വന്ന ബാലതാരം മഞ്ജിമയാണ്.ഒരു വടക്കന്‍ സെല്‍ഫിയിലും, ഗൗതം മേനോന്‍ സിനിമയിലും അവള്‍ നായികയായിരുന്നു, അന്ന് അവളും ഉണ്ടായിരുന്നു ഞങ്ങള്‍ക്കൊപ്പം കോഴിക്കോട് ആയിരുന്നു സിനിമയുടെ ലൊക്കേഷന്‍. മോഹന്‍ലാല്‍ ആയിരുന്നു അതിലെ നായകന്‍, എന്റെ മകന്റെ പിറന്നാള്‍ ലൊക്കേഷനില്‍ ചെറുതായി ആഘോഷിച്ചു, പക്ഷെ എന്നെ ഞെട്ടിച്ചു കളഞ്ഞ കാര്യം മറ്റൊന്നാണ്, ലൊക്കേഷനില്‍ നിന്ന് എന്റെ മകനെയും കൂട്ടിക്കൊണ്ട് പോയി പിറന്നാള്‍ സമ്മാനമായി അവനു വസ്ത്രമോക്കെ മോഹന്‍ലാല്‍ വാങ്ങിക്കൊടുത്തു. ഒരു സൂപ്പര്‍ താരത്തിനും അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല, മോഹന്‍ലാലുമായി ഒരിക്കല്‍ സൗഹൃദത്തിലാകുന്നവര്‍ പിന്നെ ആ സ്നേഹം മറക്കില്ല, മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ അഭിനയം കണ്ടാണ് ഏറ്റവും കൂടുതല്‍ കരഞ്ഞിട്ടുള്ളതും, ചിരിച്ചിട്ടുള്ളതും.”-. ‘ചരിത്രം എന്നിലൂടെ’ എന്ന സഫാരി ടിവിയുടെ പ്രോഗ്രാമില്‍ സംസാരിക്കവേ വിപിന്‍ മോഹന്‍ പങ്കുവയ്ക്കുന്നു.
Post Your Comments