മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. കുടുംബത്തിന്റെ, മകളുടെ ചിത്രം മീഡിയയില്‍ അധികം പങ്കുവയ്ക്കാറില്ല അതിനെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
നടനായതിന്റെ പേരില്‍ തന്റെ സ്വകാര്യത നഷ്ടപ്പെടുന്നത് സ്വാഭാവികം. എന്നാല്‍ അതിന്‍റെ പേരിൽ ഭാര്യയുടെയും മകളുടെയും പ്രൈവസി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടോവിനോയുടെ വാക്കുകള്‍ ഇങ്ങനെ..
”കുട്ടിക്കാലം ഒരുപാട് എൻജോയ് ചെയ്തിട്ടുള്ള ആളാണ് ഞാൻ. അതുപോലെ തന്നെ എന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാൻ സാധിക്കണം. അവൾക്ക് അവളുടേതായ പ്രൈവസി കൊടുക്കണം. നടനായതു കൊണ്ട് എന്റെ സ്വകാര്യത നഷ്ടപ്പെടുന്നത് സ്വാഭാവികം. പക്ഷേ, അതിന്‍റെ പേരിൽ ഭാര്യയുടെയും മകളുടെയും പ്രൈവസി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.നാളെ ഇസ പുറത്തിറങ്ങുമ്പോഴോ സ്കൂളിൽ പോകുമ്പോഴോ മറ്റു കുട്ടികൾക്ക് കിട്ടാത്ത പരിഗണനകളൊന്നും അവൾക്കു കിട്ടരുത്. അവൾ ഒരു സാധാരണ കുട്ടിയായി വളരട്ടെ. അതാകും അവളുെടയും ആഗ്രഹം.”
Post Your Comments