മോഹന്‍ലാല്‍ – ഭദ്രന്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘സ്ഫടികം’ കാസ്റ്റിംഗ് നിരയില്‍ വലിയ മാറ്റങ്ങളോടെയാണ് സ്ക്രീനിലെത്തിയത്. ഉര്‍വശിയുടെ ‘തുളസി’ എന്ന ശക്തമായ നായിക കഥാപാത്രം സ്ഫടികത്തിലെ വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. അന്നത്തെ മോഹന്‍ലാലിന്റെ സിനിമകളില്‍ സ്ഥിരമായി അഭിനയിച്ചിരുന്ന പ്രധാന നായികമാരാണ് ശോഭനയും ഉര്‍വശിയും. ‘സ്ഫടികം’ എന്ന ചിത്രത്തില്‍ തുളസി എന്ന കഥാപാത്രമായി ആദ്യം ഭദ്രന്റെ മനസ്സില്‍ വന്നത് ശോഭനയെയായിരുന്നു.
എന്നാല്‍ ഒരു നൃത്ത പരിപാടിയുമായി ബന്ധപ്പെട്ടു ശോഭനയ്ക്ക് വിദേശത്ത് പോകേണ്ടി വന്നതിനാല്‍ ശോഭനയില്‍ നിന്ന് ഉര്‍വശിയിലേക്ക് കഥാപാത്രത്തെ മാറ്റി ചിന്തിക്കുകയായിരുന്നു. തുളസി എന്ന കഥാപത്രം ഉര്‍വശിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ്. ചാക്കോ മാഷിനു മുന്നില്‍ തോമസ് ചാക്കോ എന്ന തന്റെ കളികൂട്ടുകാരന് വിലയുണ്ടെന്ന് കാണിച്ചു കൊടുക്കുന്ന ആഴമുള്ള കഥാപാത്രമായിരുന്നു തുളസി. വാണിജ്യ ചിത്രങ്ങളില്‍ നായകന്‍റെ നിഴലായി മാത്രം അടയാളപ്പെടാന്‍ വിധിയുള്ള എത്രയോ നായിക കഥാപാത്രങ്ങള്‍ക്ക് വലിയ ഒരു തിരുത്ത് ആയിരുന്നു ഉര്‍വശിയിലെ തുളസി. ചിത്രത്തിലെ ഒരു പ്രധാന ഗാനരംഗത്തിലും മോഹന്‍ലാലിനേക്കാള്‍ സ്കോര്‍ ചെയ്യുന്നത് ഉര്‍വശിയുടെ അഭിനയ മികവ് ആണ്.
Post Your Comments